Posts

Showing posts from August, 2019

അങ്ങനെ ഞാൻ നടക്കാനിറങ്ങി

അങ്ങനെ ഞാൻ നടക്കാനിറങ്ങി. അത് കാലുകളില്ലാത്തവരുടെ ദ്വീപായിരുന്നു. കപ്പൽ തകർന്നോ നാടുകടത്തപ്പെട്ടോ എത്തിയതായിരുന്നില്ല ഞാനവിടെ, ഞാൻ ജനിച്ചത് അവിടെയായിരുന്നു. എ...

തെറ്റായിരുന്നു...

തെറ്റായിരുന്നു, മഴ എല്ലാവർക്കും ഒന്നാണെങ്കിലും അത് ഓരോരുത്തർക്കും ഓരോന്നാണ്- എന്നു പറഞ്ഞത്. മലയൊന്നാകെ ഇടിച്ചുകുത്തി വരുമ്പോൾ പ്രണയമുള്ളവന്റെ മഴയും, വീടില്ലാ...

മേഘം

മേഘം   അടക്കിവൈക്കുമ്പോഴാരുമറിയില്ല പെയ്തുതുടങ്ങിയാൽ പ്രളയമാക്കുവോളം നിർത്തുവാനാവതില്ലെന്ന്. മേഘം അങ്ങനെയോരോന്ന് വിതുമ്പി. പിന്നെ, കണ്ണടച്ച് മുഖംകറുപ്പിച്ചങ്ങുനടന്നു. ഹരികൃഷ്ണൻ ജി.ജി.

മഴ

മഴ മഴ എല്ലാവർക്കും ഒന്നാണെങ്കിലും അത് ഓരോർത്തർക്കും ഓരോന്നാണ്... പ്രണയമുള്ളവന്റെ മഴയല്ല വീടില്ലാത്തവന്റെ മഴ. ഇഷ്ടമല്ലെന്ന് കേട്ടവന്റെ മഴയല്ല കുടയെടുക്കാതെ വീടുവിട്ടവന്റെ മഴ. ചിലർ മഴ പുറത്തു പെയ്യുന്നതേയറിയില്ല, അവരുടെ ഉള്ളു നിറയെ പേമാരിയാവും. ഒരേ മഴ തന്നെ നിരാശയായി, പ്രണയമായി, കാമമായി, മരണമായി ഓരോശരീരത്തിലും പടർന്നു കയറിക്കൊണ്ടിരിക്കും. മഴ എല്ലാവർക്കും ഒന്നാണെങ്കിലും അത് ഓരോർത്തർക്കും ഓരോന്നാണ്... (ഹരികൃഷ്ണൻ ജി.ജി.)