മേഘം

മേഘം 

അടക്കിവൈക്കുമ്പോഴാരുമറിയില്ല
പെയ്തുതുടങ്ങിയാൽ
പ്രളയമാക്കുവോളം
നിർത്തുവാനാവതില്ലെന്ന്.

മേഘം അങ്ങനെയോരോന്ന് വിതുമ്പി.

പിന്നെ, കണ്ണടച്ച് മുഖംകറുപ്പിച്ചങ്ങുനടന്നു.

ഹരികൃഷ്ണൻ ജി.ജി.

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി