മഴ

മഴ

മഴ എല്ലാവർക്കും ഒന്നാണെങ്കിലും
അത് ഓരോർത്തർക്കും ഓരോന്നാണ്...
പ്രണയമുള്ളവന്റെ മഴയല്ല
വീടില്ലാത്തവന്റെ മഴ.
ഇഷ്ടമല്ലെന്ന് കേട്ടവന്റെ മഴയല്ല
കുടയെടുക്കാതെ വീടുവിട്ടവന്റെ മഴ.
ചിലർ മഴ പുറത്തു പെയ്യുന്നതേയറിയില്ല,
അവരുടെ ഉള്ളു നിറയെ
പേമാരിയാവും.
ഒരേ മഴ തന്നെ
നിരാശയായി,
പ്രണയമായി,
കാമമായി,
മരണമായി
ഓരോശരീരത്തിലും പടർന്നു കയറിക്കൊണ്ടിരിക്കും.
മഴ എല്ലാവർക്കും ഒന്നാണെങ്കിലും
അത് ഓരോർത്തർക്കും ഓരോന്നാണ്...
(ഹരികൃഷ്ണൻ ജി.ജി.)

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി