ഏകാന്തതയുടെ മറ്റൊരു പുസ്തകം 3
ഒരുപാടുനാളുകൾക്കു ശേഷമാണ് അവന്റെ അമ്മ എന്നെ വിളിച്ചത്. സമയമുണ്ടെങ്കിൽ അവിടേയ്ക്കു ചെല്ലാൻ പറഞ്ഞു. രാവിലേ പോയത് ഒരു ദിവസം മുഴുവൻ അവനുവേണ്ടി ചിലവഴിക്കണമെന്ന് കരുതി തന്നെയാണ്.
"അവന്റെ പഴയ പുസ്തകങ്ങൾക്കിടയിൽ നിന്ന് കിട്ടിയതാണ്. ഇതൊക്കെ പ്രസിദ്ധീകരിക്കണം. ഇനി എന്തിനാണെന്ന് ചോതിക്കരുത്. ഇതൊക്കെ പ്രസിദ്ധീകരിക്കണം." "ഇതൊന്ന് നോക്കൂനീ... ടൈം ട്രാവലർ ആ... പത്തോ പന്ത്രണ്ടോ വയസുള്ളപ്പോൾ അവൻ എഴുതിയതാവണം. അന്നവന്റെ കയ്യക്ഷരത്തെച്ചൊല്ലി ഞാനെന്നും വഴക്കുകൂടുമായിരുന്നു. എന്നിട്ടും അവനെഴുതിയതൊക്കെ കാണുന്നതിത്രയും കൊല്ലങ്ങൾ കഴിഞ്ഞ്" പലതുണ്ടുകളായ് കീറിക്കളഞ്ഞ ഒരുപാട് കടലാസുകഷണങ്ങൾ അമ്മ എന്റെ മുന്നിൽ നിരത്തി. അവർ കണ്ണീർ തുടച്ചിരുന്നില്ല...

Comments
Post a Comment