ഏകാന്തതയുടെ മറ്റൊരു പുസ്തകം 1

"വാതിൽ തുറന്നിടൂ" അവൾ പറഞ്ഞു. "ജനാലകളും"
"എന്തിന്?!"
"അടഞ്ഞ വാതിലിന് പിന്നിലിരുന്ന് കാറ്റിനോട് പരാതി പറയുകയാണ്‌ നീ"
"ഞാൻ അടഞ്ഞ വാതിലുകൾക്കു പിന്നിൽത്തന്നെയിരിക്കും. അടഞ്ഞ ജനാലകൾക്കും. അവിടേയ്ക്ക് കടന്നു വരാത്ത കാറ്റിനെ ഞാൻ പ്രണയിക്കും. കെട്ടിക്കിടക്കുന്ന ആ പഴകിയ ഗന്ധം ശ്വസിക്കും. പുറത്തു പോകണമെങ്കിൽ നിനക്കു പോകാം. അടഞ്ഞ വാതിലിലൂടെത്തന്നെ, നീ കടന്നുവന്നതുപോലെത്തന്നെ." അവൾകടന്നു പോയപ്പോൾ ഓർമകൾ കനംവച്ച വായു ഒന്നുകൂടി മുഖം കനപ്പിച്ചു. ഒരിക്കലും കടന്നുവരാത്ത കാറ്റ് ജാലകത്തിന് പുറത്തെവിടെയോ വീശിയടിച്ച് ശബ്ദം കേൾപ്പിച്ചു....
ഏകാന്തതയുടെ മറ്റൊരു പുസ്തകം എന്ന ഹെറോയിക് സൈയുടെ നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്...

13/07/2019

ഏകാന്തതയുടെ മറ്റൊരു പുസ്തകം 2

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി