2024 ൽ വായിച്ച പുസ്തകങ്ങൾ
2024 ൽ വായിച്ച പുസ്തകങ്ങൾ
1. കുതിരവേട്ട II പെർപീറ്റേഴ്സൺ || നോർവീജിയൻ || DCB
2. ശബ്ദങ്ങൾ || വൈക്കം മുഹമ്മദ് ബഷീർ || DCB
3. ലജ്ജ || തസ്ലീമ നസ്റിൻ || ബംഗാളി || ഗ്രീൻ ബുക്സ്
4. ട്രാൻസിസ്റ്റർ || ഡി. ശ്രീശാന്ത് || മാതൃഭൂമി ബുക്സ്
5. ആത്മഹത്യയ്ക്കുശേഷം || തനുജ ഭട്ടാചാര്യ || ബംഗാളി || മാതൃഭൂമി ബുക്സ്
6. മാംസത്തിൻ്റെ രാഗം ശരീരം || സുസ്മേഷ് ചന്ദ്രാേത്ത് || മാതൃഭൂമി ബുക്സ്
7. പട്ടം പറത്തുന്നവൻ || ഖാലിദ് ഹൊസൈനി || ഇംഗ്ലീഷ് || DCB
8. വിശുദ്ധപാപങ്ങളുടെ ഇന്ത്യ || അരുൺ എഴുത്തച്ഛൻ || മാതൃഭൂമി ബുക്സ്
9. നിൻ്റെ ഓർമയ്ക്ക് || എം.ടി. || കറൻ്റ് ബുക്സ്
10. ആ മനുഷ്യൻ നീ തന്നെ II സി.ജെ. തോമസ് || സോഫ്റ്റ് കോപ്പി
11. മൂന്നു ജാപ്പനീസ് കഥകൾ || DCB ||
12. ഒട || ജിൻഷ ഗംഗ || DCB
13. ഖസാക്ക് എന്നെ വായിച്ച കഥ || മുഹമ്മദ് അബ്ബാസ് || മാതൃഭൂമി ബുക്സ്
14. ഏകാന്തതയെക്കുറിച്ച് മറ്റൊരു നോവൽ കൂടി || വി എച്ച് നിഷാദ് || ഇൻസൈറ്റ് പബ്ലിക്ക
15. കറുത്തച്ചൻ || എസ്. കെ. ഹരിനാഥ് || ഗ്രീൻ ബുക്ക്സ്
16. പറുദീസാ നഷ്ടം || സുഭാഷ് ചന്ദ്രൻ || DCB
17. വിലായത്ത് ബുദ്ധ || ജി. ആർ. ഇന്ദുഗോപൻ || DCB
18. ഇവൻ എൻ്റെ പ്രിയ സി.ജെ. || റോസി തോമസ് || DCB
19. താരാസ്പെഷ്യൽസ് || വൈക്കം മുഹമ്മദ് ബഷീർ || DCB
സുഹൃത്തുകളുടെ അപ്രകാശിതമായ രണ്ട് നൊവെല്ലകളുടെ ആദ്യപകർപ്പ് വായിക്കാനും 2024 ൽ കഴിഞ്ഞു (ഓർമ്മയില്ലാത്തത്ര കഥകളും😊, അതൊരു ഭാഗ്യമാണ്😊😊).
ഇരുപത് പുസ്തകങ്ങൾ എങ്കിലും വായിക്കണം എന്ന് കരുതിയിരുന്നു. പഠനത്തിൻ്റെ ഭാഗമായും ആനുകാലികങ്ങളിൽ നിന്നും വായിച്ച കഥകളും ലേഖനങ്ങളും ഒക്കെ ചേർത്താൽ ആ കുറവ് പരിഹരിക്കപ്പെടും. ഭാസൻ്റെ കർണ്ണഭാരം ആവർത്തിച്ച് വായിക്കുകയും ഒരുപാട് അതിന് മുകളിൽ ചിന്തിക്കുകയും ചെയ്തു. പുസ്തകം എന്നു പറയാനുള്ള വലിപ്പം ഇല്ലാത്തതിനാൽ വിട്ടുകളഞ്ഞതാണ്.
വിലായത്ത് ബുദ്ധ, ഏകാന്തതയെക്കുറിച്ച് മറ്റൊരു നോവൽ കൂടി എന്നിവ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും പ്രിയം. ലജ്ജ ഒരുപാട് ഉൾക്കാഴ്ച നൽകി. വായിച്ചതിൽ ഒരു പുസ്തകമൊഴികെ എല്ലാം ഏറെ ഇഷ്ടമായി ( ഇഷ്ടമാകാത്തത് വ്യക്തിപരമായ അഭിരുചിയുടെ വ്യത്യാസം കൊണ്ടാകാം, അത് മറ്റാെരാൾക്ക് ഏറെ പ്രിയപ്പെട്ട പുസ്തകവുമാകാം, അതുകൊണ്ട് ഇഷ്ടമായ പുസ്തകങ്ങളെ പറ്റി മാത്രം നമുക്ക് സംസാരിക്കാം). വിശുദ്ധപാപങ്ങളുടെ ഇന്ത്യ ഹൃദയസ്പർശിയായ വായനാനുഭവമായിരുന്നു. അബ്ബാസിക്കയുടെ ഖസാക്ക് എന്നെ വായിച്ച കഥ ഒറ്റയിരിപ്പിൽ വായിച്ചുതീർത്തു. ബഷീറും എം.ടി.യും സുഭാഷേട്ടനും ജനിക്കുന്നതിനു മുന്നേ പരിചയക്കാരായവരെപ്പാേലെ സന്തോഷിപ്പിച്ചു (അഥവാ വിഷമിപ്പിച്ചു). ജിൻഷയും ശ്രീശാന്തും വരുംവർഷം കൂടുതൽ കഥകളുമായി വായനയിൽ ഇടം പിടിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പുസ്തകത്തിന് പുറത്തും ഇരുപത്തിനാലിൽ ഇവരുടെ കഥകൾ വായിച്ചിരുന്നു. വരുംവർഷം ഇത്രയും പുസ്തകങ്ങൾ പട്ടികയിൽ ഉണ്ടായേക്കില്ല. പലപല പരീക്ഷകൾ വരുന്നുണ്ട്. പ്രായം മുപ്പത് തികയുന്ന വർഷവുമാണ്. ജോലി പരീക്ഷകൾ വായന എല്ലാം ഒന്നിച്ച് പോയേക്കില്ല. കഥകൾ വല്ലാതെ വൈകാരികമായ അസ്വസ്ഥതകൾ ഉണ്ടാക്കുകയും വായന മുന്നാട്ട് പോകാനാകാത്തവിധം അസ്വസ്ഥനാകുകയും ചെയ്യുന്നു. ലക്ഷ്യങ്ങളില്ലാതെ ഇരുപത്തിയഞ്ചിലെ വായനാ ലോകത്തേക്ക് കടക്കുന്നു.
ഹരികൃഷ്ണൻ ജി. ജി.
31 ഡിസംബർ 2024
Comments
Post a Comment