യാത്ര പറയാതെ പോകുന്നവരോട്!

യാത്ര പറയാതെ പോകുന്നവരോട്
എന്തു പറയാനാണ്!

ചാക്കിൽക്കെട്ടിയുപേക്ഷിച്ച
പൂച്ചക്കുട്ടിയെപ്പാേലെ
ഇപ്പാേഴുമെൻ്റെ ഓർമ്മകൾ
നിങ്ങളുടെ കാലുരുമി അസ്വസ്ഥമാക്കുന്നുണ്ടാവാം!

എവിടെവച്ചെങ്കിലും
കണ്ടുമുട്ടിയാൽ
മുഖംകറുപ്പിക്കാതെ രണ്ടുവാക്കുപറഞ്ഞ്
ഒഴിവാക്കി വിടണമെന്ന് മനസ്സുകൂട്ടുന്നുണ്ടാവാം!

ഞാൻ കയറാതെ അടച്ച
വാതിലുകളിൽ, ജനാലകളിൽ
ഞാൻ പറഞ്ഞ രഹസ്യങ്ങൾ
അകത്തേക്കോ പുറത്തേക്കോയെന്നറിയാതെ
പറ്റിച്ചേർന്നിരിക്കുന്നുണ്ടാവാം!

എൻ്റെ തമാശകളിൽ, നൊമ്പരങ്ങളിൽ,
കളിയാക്കിച്ചിരികളിൽ,
സ്വപ്നംപറച്ചിലുകളിൽ 
പങ്കുപറ്റിച്ചിതറിയ ചൂട്
മനസ്സിലെവിടെയോ
ഒരൊളിയിടംനേടിയിരിക്കാം! 

യാത്രപറയാതെ പോകുന്നവരോട്
എന്തു പറയാനാണ്!

നിങ്ങളെന്നെ ഓർക്കുന്നുപാേലുമുണ്ടാകില്ല!

~_ഹരികൃഷ്ണൻ ജി.ജി.
07/09/2024_

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി