*_പ്രണയം_* *ഹരികൃഷ്ണൻ ജി.ജി.* ക്രിസ്തുമസ് രാവിൽ നാമിരുവരും ഉള്ളുകാളുന്നതണുപ്പിൽ മഞ്ഞുവീണ് ഉറഞ്ഞുറങ്ങുന്ന തെരുവിലൂടെ നടന്നത് നിനക്ക് ഓർമയില്ലേ...! ഒരു മനുഷ്യനും അവരവരുടെ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങുന്നുണ്ടായിരുന്നില്ല, ശൈത്യത്തിനുമുൻപ് വെയിലിൽ ഉണക്കിയെടുത്ത കട്ടികൂടിയ കമ്പിളിപ്പുതപ്പുകൾക്കുള്ളിൽനിന്നും പുറത്തേയ്ക്കിറങ്ങാൻ അമ്മമാർ കുഞ്ഞുങ്ങളെ അനുവദിച്ചിരുന്നില്ല... ആ തണുപ്പുകാലത്ത് ദേഹംവെടിഞ്ഞ് സ്വർഗ്ഗരാജ്യത്തിലേയ്ക്ക് സഞ്ചരിച്ചവരുടെ ശരീരങ്ങൾ പാേലും വീട്ടിലെ നെരിപ്പാേടിൽ എരിക്കുകയായിരുന്നു പതിവ്... അത് നാട്ടിലെ ഒരാചാരമായിരുന്നല്ലാേ! അതിജീവനത്തിനായി ഉരുവപ്പെട്ട ആചാരങ്ങൾ... കത്തുന്ന മനുഷ്യമാംസത്തിന്റെ ഗന്ധം അടുത്തറിഞ്ഞപ്പാേൾ ഒക്കെ എന്റെ കൈകളിൽ നിന്റെ പിടിമുറുകുന്നതായി ഞാൻ അറിഞ്ഞു... നമുക്ക് കെെഉറകളും കമ്പിളിക്കുപ്പായങ്ങളും ഉണ്ടായിരുന്നില്ലല്ലാേ... വിടർന്നുതുടങ്ങിയ റോസാദളത്തിന്റെ നിറത്തിൽ നിന്റെ ചുണ്ടുകൾ വിണ്ടുകീറി രക്തം പാെടിയുന്നത് ഞാൻ കണ്ടു, ഒരു കമ്പിളിപ്പുതപ്പിന്റെ സംരക്ഷണം പോലും നിനക്ക് ഉറപ്പുവരുത്താൻ കഴിയാതെപാേയതിൽ എന്റ ഹൃദയം പിടഞ്ഞിരുന്നു... കട്ടിപിടി...
വിന്നി പുറത്തേയ്ക്ക് ഇറങ്ങിനടന്നു. കാടിന്റെ നടുവിലുള്ള തടാകത്തിന്റെ കരയിലെ മരത്തിന്റെ, വെള്ളത്തിലേയ്ക്ക് ചാഞ്ഞ കൊമ്പിൽ മീനുകളെ കൊത്തിയെടുക്കാൻ തക്കംപാർത്തിരിക്കുന്ന പൊൻമാനിന് എന്തൊരഴകാണ്...! ഇന്നും അവന് കൊക്കു നിറയെ സ്വർണമത്സ്യങ്ങളെ കിട്ടിയിട്ടുണ്ടാകുമോ...?! സ്വപ്നത്തിലാണ് കാടിനു നടുവിലെ തടാകവും വെള്ളത്തിലേയ്ക്ക് ചാഞ്ഞ കൊമ്പിലെ പൊൻമാനിനേയും വിന്നി കണ്ടത്. പൊന്മാൻ കുറേ നേരം മരക്കൊമ്പിൽ തപസ്സിരുന്നു. വിന്നി അമ്മയ്ക്കൊപ്പം കാടുകാണാനിറങ്ങിയതായിരുന്നു. വിന്നിയുടെ അമ്മ ഒരു പക്ഷിനിരീക്ഷകയാണ്. വിന്നി സ്വപ്നത്തിൽ കാണുന്ന പക്ഷികളെല്ലാം അമ്മ ക്യാമറയിൽ പകർത്തി ലാപ്ടോപ്പിൽ സൂക്ഷിച്ചു വച്ചിട്ടുള്ളവയാണ്. ലാപ്ടോപ് തുറന്ന് സ്വർണ്ണനിറമുള്ള അരയന്നത്തിനെ കാട്ടി അമ്മ പറയും... "നോക്ക് വിന്നീ... അങ്ങ് വടക്ക് ഇന്ത്യയെന്നൊരു രാജ്യമുണ്ട്... അതിന്നും വടക്ക് ചൈനയെന്ന മറ്റൊരു രാജ്യം... ഇവർക്കിടയിൽ ചിറകുവിടർത്തിയിരിക്കുന്ന വലിയൊരു പക്ഷിയുണ്ട്... തൂവെള്ള ചിറകുകളുള്ളാെരു സുന്ദരൻ പക്ഷി. ഹിമാലയം... തെക്കുള്ള കടലിൽ നിന്നും തനിക്ക് വിശപ്പടക്കാൻ പറ്റുന്നാെരു മീനിനെ കൊത്...
വനലക്ഷ്മി 28/8/2020 ഹരികൃഷ്ണൻ ജി. ജി അവൻ അവിടെ നിന്നും ഇറങ്ങിനടന്നു. മലമുകളിലേയ്ക്കാണ് നടന്നത്. മല നടന്ന് കയറിക്കഴിഞ്ഞിട്ടും അടങ്ങുന്നില്ലല്ലോ നിരാശയും ദേഷ്യവും. മുകളിൽ നിന്നു താഴേയ്ക്ക് കിഴുക്കാം കുത്തായ ഒരിടത്തുനിന്നും മലയ്ക്ക് അപ്പുറത്തുള്ള കാഴ്ചകളിലേയ്ക്ക് കണ്ണാേടിച്ചു. കെട്ടിടങ്ങളും മരങ്ങളും മാത്രം. ദൂരെ മലയിറങ്ങിപ്പോകുന്ന കാട്ടുപാത. കാട്ടുപാത വെട്ടിത്തെളിച്ചതാരാണ്? കാട്ടരുവി ഒഴുകിയാെഴുകി അതിന്റേതായൊരു പാതയുണ്ടതിന്. തിര്യക്കുകൾക്ക് നടക്കാൻ പാതവേണ്ട. അത് വേണ്ടത് മനുഷ്യർക്കുതന്നെ. അതുവഴി നടക്കേണ്ട... കിഴുക്കാം കുത്തായ അഗാധതയിലേയ്ക്ക് ചാടിയാലാേ?! അതുവഴി എത്രയാേ മനുഷ്യർ മറഞ്ഞിട്ടുണ്ട്. ചതിച്ചവരും ചതിക്കപ്പെട്ടവരും ചാടിയിട്ടുണ്ട്! അതും മനുഷ്യൻ അവന്റേതെന്ന് പേരിട്ട വഴി... വേണ്ട. കാൽപ്പാട് പതിഞ്ഞിട്ടില്ലാത്ത ഒരു ദിശയിലൂടെ അവൻ കാടിറങ്ങാൻ തുടങ്ങി. മുന്നിലോട്ടാെരിഞ്ച് കാലു വയ്ക്കാനാകാത്തവണ്ണം കാടും പടർപ്പും വഴിതടഞ്ഞു. പിന്നിലേയ്ക്ക് നടക്കാൻ ഇഷ്ടമല്ലാത്തതു കാെണ്ട് മുന്നിലേയ്ക്കു തന്നെ തുടർന്നു പ്രയാണം. ഒടുവിൽ വനലക്ഷ്മിയുടെ വീട്ടുമുറ്റത്തെത്തി നിന്നു ആ വഴിയില്ലാവഴി. ...
Comments
Post a Comment