അയാൾ
"അയാൾക്ക് മറവിരോഗം പിടിപെട്ടിരിക്കുന്നു!"
വീട്ടുകാർ പിറുപിറുത്തു. ഒന്നുതീരുമ്പോൾ അടുത്തത് എന്ന നിലയ്ക്ക് ആ രണ്ട് പുസ്തകങ്ങൾ മാത്രം അയാൾ മാറിമാറി വായിക്കുന്നതുകണ്ടാണ് അവർ ഉറപ്പിച്ചത്.
"വായിച്ചുകഴിഞ്ഞ പുസ്തകമാണെന്ന് അയാൾ മറന്നിരിക്കണം".
"ഏതാെക്കെയാണ് ആ പുസ്തകങ്ങൾ?"
"ഒന്ന് 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' മറ്റേത് 'കുറ്റവും ശിക്ഷയും'..."
ഞാൻ പുകഞ്ഞു.
അയാൾ ഞാനായിരുന്നെങ്കിൽ...
~ഹരി
Comments
Post a Comment