ഓട്ടം
ഇരുവശത്തുനിന്നും മുഴങ്ങുന്ന ഹോണടികൾക്ക് ചെവികൊടുക്കാതെ അത് മുന്നോട്ടു കുതിച്ചു. ചുറ്റും മുരണ്ടു പായുന്ന ഇരുമ്പുനായകൾ. എങ്ങനെയാണ് ഇവ ഇത്രയും വേഗത്തിൽ പായുന്നതെന്ന് മുറുമുറുക്കാൻ പോലും അതാെന്ന് തിരിഞ്ഞുനിന്നില്ല.
'എങ്ങാേട്ടാണീ നായ ഇത്ര വേഗത്തിൽ ഈ തിരക്കിനിടയിലൂടെ!'ന്ന് പുരികം വളയ്ക്കുന്നവർക്കറിയില്ലല്ലാേ കഴുത്തിൽ മുറുകിയ കുരുക്കുപാെട്ടിച്ചാേടുന്നതിൻ്റെ ആന്തൽ...
~ഹരി
Comments
Post a Comment