"അയാൾക്ക് മറവിരോഗം പിടിപെട്ടിരിക്കുന്നു!" വീട്ടുകാർ പിറുപിറുത്തു. ഒന്നുതീരുമ്പോൾ അടുത്തത് എന്ന നിലയ്ക്ക് ആ രണ്ട് പുസ്തകങ്ങൾ മാത്രം അയാൾ മാറിമാറി വായിക്കുന്നതുകണ്ടാണ് അവർ ഉറപ്പിച്ചത്. "വായിച്ചുകഴിഞ്ഞ പുസ്തകമാണെന്ന് അയാൾ മറന്നിരിക്കണം". "ഏതാെക്കെയാണ് ആ പുസ്തകങ്ങൾ?" "ഒന്ന് 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' മറ്റേത് 'കുറ്റവും ശിക്ഷയും'..." ഞാൻ പുകഞ്ഞു. അയാൾ ഞാനായിരുന്നെങ്കിൽ... ~ഹരി
ഇരുവശത്തുനിന്നും മുഴങ്ങുന്ന ഹോണടികൾക്ക് ചെവികൊടുക്കാതെ അത് മുന്നോട്ടു കുതിച്ചു. ചുറ്റും മുരണ്ടു പായുന്ന ഇരുമ്പുനായകൾ. എങ്ങനെയാണ് ഇവ ഇത്രയും വേഗത്തിൽ പായുന്നതെന്ന് മുറുമുറുക്കാൻ പോലും അതാെന്ന് തിരിഞ്ഞുനിന്നില്ല. 'എങ്ങാേട്ടാണീ നായ ഇത്ര വേഗത്തിൽ ഈ തിരക്കിനിടയിലൂടെ!'ന്ന് പുരികം വളയ്ക്കുന്നവർക്കറിയില്ലല്ലാേ കഴുത്തിൽ മുറുകിയ കുരുക്കുപാെട്ടിച്ചാേടുന്നതിൻ്റെ ആന്തൽ... ~ഹരി