ഉറവ
ഉറവ
തലയ്ക്കുള്ളിൽ നിർത്താതെ ഉയരുന്ന പിറുപിറുക്കൽ പേടിച്ചാകാം ഞാൻ ആൾക്കൂട്ടങ്ങളിൽ മുഖം ഒളിപ്പിക്കാൻ തുടങ്ങിയത്. പുറത്ത് ആളുണ്ടെന്ന് കാണുമ്പോൾ അകത്തുള്ളയാൾ ഒന്നടങ്ങും.
ചിലപ്പോൾ ഇങ്ങനെയൊരു ആൾ തന്നെ അവിടെയുണ്ടെന്ന് തോന്നില്ല.
ഒറ്റയ്ക്കിരിക്കുമ്പോഴും അകത്തുള്ള ആളിനെ പറ്റിക്കാൻ ആവാം ഞാൻ മൊബൈലിനെ കൂട്ടുപിടിച്ചത്.
പാട്ട്, ചിരി, ക്രിക്കറ്റ്, രതി, സിനിമ, പരദൂഷണം....
അകത്തുള്ളയാൾ എന്തെങ്കിലും മിണ്ടാൻ ഒരുങ്ങുമ്പോൾ കേൾക്കാത്ത പോലെ സ്ക്രീനിലേക്ക് മുഖംപൂഴ്ത്തും.
ഇനിയൊരിക്കലും എഴുതാനാകില്ലെന്ന് തോന്നിയിട്ടും അകത്തുള്ളയാളെ തേടിച്ചെന്നില്ല.
"നീ അടങ്ങിയൊതുങ്ങി മിണ്ടാതെ അവിടെയെങ്ങാൻ കിടക്ക്. "
വീണ്ടും ഞാൻ ഫോണിലേക്ക് മുഖംപൂഴ്ത്തി.
വീണ്ടും ഞാൻ ആൾക്കൂട്ടത്തിൽ ഉടലാെളിപ്പിച്ചു.
പിന്നെ പിന്നെ നാലക്ഷരം വായിക്കാൻ തുടങ്ങുമ്പോഴായി അകത്തുള്ള ആളുടെ അങ്കപ്പുറപ്പാട്.
"എന്നെ ഒരക്ഷരം കേൾക്കാണ്ട് നീ ആരെയും അങ്ങനെ വായിച്ച് ആസ്വദിക്കേണ്ട"
"എന്നെയൊരക്ഷരം എഴുതാണ്ട് നീ ഒന്നും അങ്ങനെ വായിച്ചു രസിക്കേണ്ട"
വാക്കുകളെ നുള്ളിപ്പറക്കൽ ആയി എൻറെ വായന.
ഓരോ വാക്കും അങ്ങനെ എടുത്ത്, കണ്ണിനു മുന്നിൽ വച്ച്, തലച്ചോറിൽ പതിപ്പിച്ച്, അടുത്ത വാക്കെടുത്ത്, അർത്ഥം കൂട്ടിയോജിപ്പിച്ച്, അങ്ങനെ അങ്ങനെ.
വാക്കുകൾ വാക്യങ്ങളായപ്പോൾ തൊട്ടുമുൻപത്തെ വാക്യം മറന്നേ പോയി...
എങ്കിലും വായിക്കുന്നുണ്ടെന്ന് ഞാൻ നടിച്ചുകൊണ്ടേയിരുന്നു.
തോറ്റുകൊടുക്കാനാകില്ലല്ലോ!
ഉള്ളിലെയാൾ പിന്നെ എന്തോ ഒന്നും മിണ്ടാതായി.
അതിന് അത്രയും ഇഷ്ടമുള്ളത് എന്തെങ്കിലും വായിക്കാൻ ശ്രമിക്കുമ്പോൾ മാത്രം, "വേണ്ട, എന്നെ തനിച്ചാക്കി പോയ നീ ഇത് വായിക്കേണ്ട", വായനച്ചരട് പൊട്ടിച്ചു കൊണ്ടേയിരുന്നു...
എഴുത്ത് എന്നേ അന്യമായി!
ഇപ്പോ വായനയും.
അകത്തുള്ളയാളുടെ ഭാഷ മറന്നു തുടങ്ങിയെന്ന് കാതുകളും പറയുന്നു. കണ്ണടച്ചു കിടക്കുമ്പോൾ ഒരു ഇരമ്പം കേൾക്കുന്നുണ്ട്. വാക്കുകൾ കുത്തിയാെലിച്ച് പായുന്നപോലെ...
~ഹരി (20/10/2023)

Comments
Post a Comment