തീവണ്ടി

അവർ അന്ന് സഞ്ചരിച്ച തീവണ്ടിപ്പാതയുടെ ഇരുവശത്തും കമുകിൻതോട്ടങ്ങൾ ഉണ്ടായിരുന്നു. നോക്കെത്താ ദൂരത്തോളം നീണ്ടുകിടന്ന ഒറ്റത്തടി വനങ്ങൾ. ഇടയ്ക്ക് ആൽമരങ്ങൾ വളർന്നു നിൽക്കുന്ന ഒരു റെയിൽവേ സ്റ്റേഷൻ. അവിടേയ്ക്ക് ട്രൈനിറങ്ങിയത് ഊന്നുവടിയുടെ താങ്ങിൽ ഒരു വൃദ്ധനും അയാളുടെ തോളിൽ പിടിച്ച് ഒരു വൃദ്ധയും. അവർ ആൽമരങ്ങൾക്കിടയിലൂടെ സ്റ്റേഷന് പുറത്തേയ്ക്കിറങ്ങിയ ശേഷമാണ് നീളത്തിൽ ഒരു കൂവലാേടുകൂടി ട്രൈൻ ഇളകിത്തുടങ്ങിയത്.

"നമുക്കും ഇവിടെ ഇറങ്ങാം?"

അവൾ ചോതിച്ചു. 

"വേണ്ട... മരിക്കാൻ ഇതിലും സുന്ദരമായ സ്റ്റേഷനുകൾ വരാനിരിക്കുന്നതേയുള്ളൂ..."

നിറയെ മഞ്ഞ പൂവുകൾ വിടർന്നുനിൽക്കുന്നതായിരുന്നു അടുത്ത സ്റ്റേഷന്റെ പ്ലാറ്റ്ഫോം. ഒറ്റവരിപ്പാത. തലനിറയെ കനകാമ്പരപ്പൂവുകൾ വച്ച ഒരു പെൺകുട്ടി അവിടെ അവരെകാത്തു നിൽക്കുന്നുണ്ടായിരുന്നു. ട്രൈൻ നിൽക്കാൻ കാത്തുനിൽക്കാതെ അവൾ ചാടിക്കയറി. പിന്നിൽ ദേഷ്യം പിടിച്ച് അവളുടെ അമ്മ. അവർക്കു പിന്നിൽ തോളിൽ ഒരു ബാഗുമായി ചിരിച്ചുകൊണ്ട് നടന്നടുക്കുന്ന അച്ഛൻ.
 മുഖം നിറയെ ചിരിയുമായി പെൺകുട്ടി അവരുടെ അടുത്തുവന്നിരുന്നു. അവളുടെ അമ്മ അവരെ ഇരുവരേയും ഒന്നു നോക്കി. "വാ... ഇവിടേയ്ക്ക്" രണ്ടു കൂപ്പകൾക്കപ്പുറം ജനാല വശത്ത് ഒഴിഞ്ഞുകിടന്ന സീറ്റുകളിലാെന്നിലേയ്ക്ക് തള്ള ഇരുന്നപ്പാേൾ കുരുവിക്കുഞ്ഞും അവർക്ക്‌ അരികിൽ നിന്നും പറന്നുപോയി.

അവൾ ജനാലയിലൂടെ പുറത്തേയ്ക്കു നാേക്കി. മരങ്ങൾ, പുഴ, മനുഷ്യർ.  

"നമുക്ക് മരിക്കാതിരുന്നാലോ?" 

"ശരി..."

"എന്നിട്ട്...?"

"ജീവിക്കാം..."

"എന്നിട്ട്..."

"മരിക്കാം..."

"എങ്കിൽ, അത് ഇപ്പാേഴേ ആയിക്കൂടേ...?" 

ട്രൈനിറങ്ങി കാടിനുള്ളിലേയ്ക്ക് നടന്നുപാേകുമ്പാേഴും അവർ ഊഹിച്ചിരുന്നില്ല മരിക്കുവാൻ തുടങ്ങിയ യാത്ര, ഈ നയിക്കുന്നത്, ഒരു പുതിയ ജീവന്റെ സൃഷ്ടിയിലേയ്ക്കാണെന്ന് ...

എന്നിട്ട്... അവരെവിടെപ്പാേയി...?

സൂക്ഷിച്ചു നാേക്ക്, അവർതന്നയല്ലേ തലനിറയെ കനകാമ്പരപ്പൂക്കൾവച്ച, മുഖം നിറയെ ചിരിപിടിപ്പിച്ച ആ പെൺകുട്ടിയ്ക്കാെപ്പം  മഞ്ഞപ്പൂവുകൾ പൂത്തുനിറഞ്ഞ ആ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രൈൻ കയറിയത്...?

നോക്ക്... നോക്ക്... വലിയ ആൽമരങ്ങൾ വളർന്നുനിൽക്കുന്ന, അധികം ട്രൈനുകളും നിർത്താത്ത ആ സ്റ്റേഷനിലേയ്ക്ക് ഇറങ്ങിപ്പാേയ വൃദ്ധരെ നാേക്ക്....
അതേ, അത് അവർ തന്നെ....

"എന്നിട്ട്...?"

ആൽമരങ്ങൾക്കിടയിൽക്കൂടി നടന്ന്, സ്റ്റേഷന്റെ പടികടന്ന് അവർ പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുമ്പാേഴേയ്ക്കും ഒറ്റക്കൂക്കു കൂകി നിങ്ങൾ ഓടിക്കളഞ്ഞില്ലേ... 
സ്റ്റേഷനു പുറത്തേയ്ക്ക് വൃദ്ധൻ കുഴഞ്ഞുവീഴുന്നതും തുടരെ വിളിച്ചിട്ടും ഉണരാത്ത അയാളെ താങ്ങി മടിയിൽക്കിടത്തി വൃദ്ധ പൊട്ടിക്കരയുന്നതും കാണാതെ....

-ഹരി 28 ആഗസ്ത് 2022 ( 12 Am)

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി