സയാമിൻ 1

ഒന്ന്

പുളുകേൾക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഇവിടെ വായന നിർത്താം. കാരണം നൂറ് ശതമാനവും ഇതൊരു പുളുക്കഥയാണ്. 

കാെടുങ്ങല്ലൂരങ്ങാടിയിൽ കപ്പൽ വന്നതും കൊച്ചീലൊരച്ചിക്ക് മീശവന്നതും ക്രിസ്റ്റഫർ നോലന്റെ ഇൻസപ്ഷനിലെ സ്വപ്നങ്ങൾക്കുമേൽ പണിത സ്വപ്നങ്ങളിലെ ഡീകാപ്രിയോവിന്റെ സൂക്ഷ്മാഭിനയ മികവും വെറുതേ എന്ന് ചിന്തിച്ചവർക്ക് തെറ്റി! നിങ്ങളറിയാത്ത മറ്റൊരു ലോകമുണ്ട്. ഫെയിസ്ബുക്കിൽ സയാൻ എന്ന മുപ്പതുകാരന്റെ അകൗണ്ടിൽ മുഖംമറച്ചിരിക്കുന്ന പേരുവെളിപ്പെടുത്താനാകാത്ത ഒരു പതിനാറുകാരൻ കമ്പ്യൂട്ടർ ഭ്രാന്തനും ആമി എന്ന ഇരുപത്തിയഞ്ചുകാരിയായി ഫെയിസ്ബുക് സുഹൃത്തുകളെ വരച്ചവരയിൽ നിർത്തുന്ന, ആദ്യം പറഞ്ഞതുപോലെതന്നെ പേരു വെളിപ്പെടുത്താനാകാത്ത, എഴുത്തുകാരി കൂടിയായ ഒരു നാൽപ്പതുകാരി അധ്യാപികയും ചേർന്ന് പടുത്തുയർത്തിയ അത്ഭുത ലാേകം. 

ആദ്യം രതി പിന്നെ പ്രണയം. 
ഭ്രാന്തമായി ചിന്തിക്കുന്ന എഴുത്തുകാരി, അന്ധമായി അവളുടെ പ്രണയത്തിൽ വീണ അസാമാന്യ കഴിവുകളുള്ള പ്രാേഗ്രാമർ. 
ഒരിക്കൽ പോലും പരസ്പരം കാണാതെ അവർ പണിത താജ് തോൽക്കുന്ന പ്രണയശിൽപ്പമായിരുന്നു സയാമിൻ എന്ന ആ ലോകം. 

സൂക്ഷിക്കുക... നിങ്ങൾപോലും അറിയാതെ നിങ്ങളും ആ ലോകത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കാം. 

ഭയക്കുക. അവരാണ് നിങ്ങളുടെ ലോകത്തെ സൃഷ്ടിച്ചത്... പരസ്പരം തങ്ങളാരെന്നുപോലും അറിയാത്ത അവർ...


തുടരും...
(4-സെപ്തംബർ 2021)

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി