വരികൾ

ഒരുപാട് വരികൾ മനസിലൂടെ കടന്നുപോകുന്നുണ്ട്. കേട്ടുകേട്ട് ഹൃദയത്തിൽ വേരാഴ്ത്തിയ വരികൾ. എല്ലാത്തിനേയും പിന്നിലേയ്ക്കാെതുക്കി ഇതുവരെ കേൾക്കാത്ത രണ്ട് വരികൾ ഒരുക്കിയെടുക്കാൻ കൊതിക്കാറുണ്ട്. മനസിൽ പതിഞ്ഞ ചില വാക്കുകൾക്കപ്പുറത്തേയ്ക്ക് ഒന്നും ഇല്ല. ഇനി വല്ലതും ഇറ്റുവീണാൽ അതിൽ അനുകരണത്തിന്റെ തുരുമ്പുരുചി. എന്നെങ്കിലും എഴുതിയേക്കാവുന്ന എന്റേതായ വരികൾ കാണുമ്പോൾ ഒരു നിമിഷത്തിന്റെ ഭ്രാന്ത് എന്ന് നിങ്ങൾ ചിന്തിക്കരുത്. ഓരോ മഞ്ഞുതുള്ളിയുടെ ജന്മത്തിനുപിന്നിലും പ്രകൃതിയുടെ പേറ്റുനോവുണ്ട്...

-💖ഹരി💖

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി