Posts

Showing posts from October, 2020

.

സപ്പാേർട്ടിങ് സിസ്റ്റത്തിനെ പരമാവധി പോയാൽ ഉപദേശങ്ങൾനൽകുന്നതുവരെ അനുവദിക്കുക... തീരുമാനങ്ങൾ എടുക്കുന്നത് എപ്പാേഴും അവനവൻ തന്നെയാകുക... സപ്പാർട്ടിങ് സിസ്റ്റം എന്നാൽ ഡിസിഷൻ മേക്കിങ് സിസ്റ്റം എന്നല്ല അർത്ഥം, സപ്പാേർട്ടിങ് സിസ്റ്റം എന്നു മാത്രമാണ്... കളിക്കേണ്ട പന്തുകൾ കളിക്കുക, ലീവ് ചെയ്യേണ്ട പന്തുകൾ ലീവ് ചെയ്യുക. 360 എന്ന സ്ട്രെെക് റേറ്റുമായി ചരിത്രത്തിൽ ഇന്നുവരെ ഒരു ബാറ്റ്മാനും ശതകം തികച്ചിട്ടില്ല എന്ന് മറക്കാതിരിക്കുക... എടുത്തു കഴിഞ്ഞ തീരുമാനങ്ങളെ ഓർത്ത് പശ്ചാത്തപിക്കാതിരിക്കുക. ഇനി എന്ത് എന്നു മാത്രം ചിന്തിക്കുക. താേൽവികളിലും ജയങ്ങളിലും സമചിത്തത പാലിക്കുക.  ഹരികൃഷ്ണൻ ജി.ജി.

17/10/2020 ( 5 am)

1. ഈയാെരു നിമിഷമെന്നത് ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല.  ഇതിനെക്കൂടി ഞാൻ നശിപ്പിച്ച നിമിഷങ്ങൾക്കൊപ്പം ചേർക്കുവാൻ എനിക്കാകുകയുമില്ല.  2. നമ്മൾ വഴികളിൽ നഷ്ടപ്പെടുത്തിയ ചിലതുണ്ട്. ഇനിയൊരിക്കലും വീണ്ടെടുക്കാനാകില്ലെന്ന് അറിയാമെങ്കിലും , ഒരിക്കലും മറക്കാനാവാത്ത ചിലർ

വയലിൻ

 എനിക്ക് എന്തോ ഒന്ന് എഴുതണമെന്നുണ്ട്. പക്ഷേ എന്റെ മനസിൽ കഥയൊന്നും ഇല്ല. ഇന്നലെ നീ ചോതിച്ചില്ലേ എങ്ങനെയാണ് എഴുതുന്നതെന്ന്. അത് ഇങ്ങനെയാണ് സംഭവിക്കുന്നത്. നോക്കിക്കോ. വനലക്ഷ്മിയും ഇതുപോലെ ഒന്നുമില്ലാതെ അലക്ഷ്യം എഴുതിത്തുടങ്ങിയതാണ്. നടന്നു നടന്നെത്തിയത് വനലക്ഷ്മിയുടെ മുന്നിലും. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്. നമുക്കൊന്നുകൂടി നടന്നുനോക്കാം. ഇത്തവണ എവിടെയാണ് എത്തുന്നത് എന്ന് കാണാം. ശൂന്യതയിൽ നിന്നും ഒരു കഥ വിരിയുമോയെന്നും.    സ്വാഭാവികമായ വഴിത്തിരിവുകൾ ഒന്നും സംഭവിക്കുന്നില്ല. പലപ്പോഴും ഞാൻ ചെയ്യാറുള്ളത് രണ്ട് കൈകളും മുഖത്തോടു ചേർത്തുവച്ച് കണ്ണുകളടച്ച് ഒരു വാക്ക് തിരയുക എന്നതാണ്. ഒരു വാക്ക്. ശരിയായ ഒരു വാക്കിന്റെ കണ്ടെത്തൽ ഒരു കഥയിലേയ്ക്ക് നയിച്ചേക്കാം. അറിയാതെ ഇപ്പോഴും അത് ഞാൻ ചെയ്യുകയും ഉടൻ ബോധവാനാകുകയും ചെയ്തു. അത് പറഞ്ഞതാണ്. കുറച്ചുനേരം അങ്ങനെ ഇരുന്നു നോക്കാം. മനസ് എനിക്ക് ചില സൂചനകൾ തന്നു. ഇതുവരേയും എഴുതിയതിലേയ്ക്കൊന്നും തിരിഞ്ഞു നോക്കേണ്ട എന്നായിരുന്നു അത്. വനലക്ഷ്മിയും നീലിയും യക്ഷിയും ഒക്കെ പിന്നിൽ പോട്ടെ. കഥകൾ ഒന്നും ഇല്ല. ചില ഓർമകൾ എഴുതാം.  ഞാൻ പറഞ്ഞില്ലേ ...