പേരില്ല
പേരില്ല
പാറയിറക്കും
ജൂലെെ ഓഗസ്റ്റിൽ മാധവ് ഗാഡ്കിലിനെ ഓർത്ത്
ഫെയ്സ്ബുക്കിൽ പാേസ്റ്റിടും.
ഫെബ്രുവരിയിൽ കാട്ടാനയേയും
കാട്ടുപന്നിയേയും കടുവയേയും
നിലയ്ക്കുനിർത്താൻ പോസ്റ്റുമായെത്തും
ജൂലെെ ഓഗസ്റ്റിൽ ഗാഡ്കിൽ സാറിനെ പ്രാെഫെെൽപിക്കാക്കും
മാർച്ചിലും ഏപ്രിലിലും മിനറൽ വാട്ടർ കുപ്പികൾ
കുടിച്ചാെഴിച്ച് റാേഡരികിലേക്കെറിയും
ജൂലെെ ഓഗസ്റ്റിൽ ഗാഡ്കിൽ സാറിനെ സ്റ്റാറ്റസിലിടും...
എങ്ങനെ എഴുതി നിർത്തണം എന്നറിയില്ല
നാളെ ഇതെഴുതിയ ഞാനാേ
വായിച്ച നിങ്ങളാേ ഇവിടെ ഉണ്ടാകുമാേയെന്നും അറിയില്ല...
ഹരികൃഷ്ണൻ ജി.ജി.
2.06Am 10 Aug 2020
Comments
Post a Comment