ജന്മദിനം

ജന്മദിനം

വീഞ്ഞെത്ര പഴകുന്നുവോ
അതിനത്രയും വീര്യവുമേറുമത്രേ...!
തോൽവിയുടെ വീഞ്ഞു കുടിച്ചു-
ന്മത്തരായവർക്കെന്താണ്ടറുതികൾ,
എന്താണ്ടുപിറവികൾ,
എന്ത് ജന്മദിനങ്ങൾ....!

എങ്കിലും,
ഓർക്കാതിരിക്കാനാവതി-
ല്ലാേരാേ ജന്മദിനവും...
തോൽവികളുടെ ചവർപ്പങ്ങനെ
കൂടിക്കൂടി...
ഒടുവിലാെരുഗ്രൻ ലഹരിയായ് നുരയട്ടേ...


ഹരികൃഷ്ണൻ ജി.ജി. (2020)

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി