നീലി

നീലി
-----------


രാവിലേ ഉണർന്നപ്പാേഴും തലേന്നത്തെ ചാറ്റിങ്ങിന്റെ സുഖത്തിലും ക്ഷീണത്തിലുമായിരുന്നു. മൂന്നുവട്ടം കുളിമുറിയിലേയ്ക്ക് എണീറ്റുപാേയി കെെകഴുകേണ്ടിവന്നു. ആദ്യമായാണ് ഇങ്ങനാെക്കെ. ഈ പെണ്ണിന്റെ വർത്താനം...

വീണ്ടും മെസെഞ്ചർ എടുത്ത് അവളുടെ ചാറ്റുകൾ വായിക്കാൻ തുടങ്ങി. 

അവൾ അയച്ചുതന്ന ചിത്രങ്ങളിലേയ്ക്കുനാേക്കി. വീണ്ടും അവളുടെ ചൂട് അരക്കെട്ടിലേയ്ക്ക് പടർന്നുപിടിച്ചു. 

കാണേണ്ട ചിത്രങ്ങളാെന്നും തന്നില്ല കള്ളി. എന്നാേട് ഒന്നും ചാേതിച്ചതുമില്ലല്ലോ... എല്ലാം വസ്ത്രത്തിന് മുകളിലൂടെയുള്ള ചിത്രങ്ങളാണ്. എന്നിട്ടും മൂന്നുവട്ടം നീയെന്നെ... ഞാൻ ചിരിച്ചു. ചിത്രത്തിലെ അവളുടെ ചുണ്ടുകളിലേയ്ക്കെന്റെ ചുണ്ടുചേർത്തു. 

പെട്ടന്ന് അവളും ഓൺലെെൻ ആയി... 

"ഡി" ഞാൻ വിളിച്ചു.

👻👻👻

അവളുടെ മറുപടി സ്മെെലി ആയിരുന്നു.

എപ്പാെ എണീറ്റെഡീ?

ഇപ്പോ... കിടക്കുവാ...

ഞാനും

ഉം...

ഞാൻ അങ്ങ് വരട്ടേ...?

എന്തിന്?

വെറുതേ... നിന്നെ കെട്ടിപ്പിടിച്ച് കിടക്കാൻ...

വേണ്ട... ഇന്നലെ ഇങ്ങനെ ഒന്ന് വെറുതേ വന്നാേളാൻ പറഞ്ഞതാ... 

ഡീ...

നിന്നെ കാണാൻ താേന്നുന്നു...

അവൾ ബെഡ്ഷീറ്റിൽ പൊതിഞ്ഞ അവളുടെ ശരീരം അയച്ചുതന്നു. മുഖമില്ല. ദേഹത്തിന്റെ ഒരു ഭാഗംപോലും കാണുവാനില്ല. എന്നിട്ടും ആ ഫോട്ടാേയിലേക്ക് നാേക്കി ഞാൻ മതിമറന്നു.

ഡീ...

ന്താഡാ...

ഞാൻകൂടി കയറട്ടെ ആ ബഡ്ഷീറ്റിനുള്ളിലേയ്ക്ക്...

എന്തിനാ?

വെറുതേ...

വെറുതേയാേ...? 

നിന്റെ മാറിൽ മുഖംചേർത്ത് കിടക്കാൻ....

അച്ചാേഡാ... മാേൻ അങ്ങനെ അടങ്ങിക്കിടക്കുന്ന കുട്ടി ആയിരുന്നേൽ കിടത്തിയേനെ... വേണ്ട...

ഡീ

ഉം...

ഒരുമ്മതാ...

വേണ്ട... തരില്ല

ന്തേ...

രാവിലേതന്നെ... വേണ്ട... ഇന്നത്തെ ദിവസം മുഴുവൻ പാേക്കായിരിക്കും പിന്നെ...

ഉം...

ഉം...

എണീറ്റ് പാേ... പല്ലുതേയ്ക്ക്...

ഞാനും നെറ്റ് ഓഫ് ആക്കി എണീറ്റു. പല്ലുതേച്ചു. കുറച്ച് തുണികിടന്നതിനെ കഴുകിയിട്ടു. പിന്നെയും വന്ന് ഫാേൺ എടുത്തു.

നിന്നെ കാണാൻ താേന്നുന്നെഡാ... ഇന്ന് സിറ്റിയിൽ പാേകണം... എനിക്ക് പേടിയാനിന്നാേട് ഇങ്ങനാെക്കെ പറയാൻ... നമ്മൾ സംസാരിച്ച്തുടങ്ങിയിട്ട് രണ്ടുദിവസമല്ലേ ആയുള്ളൂ... എന്നിട്ടും...

എന്തിനാ സിറ്റിയിൽ പാേകുന്നത് എന്നു ചാേതിച്ച് ഞാൻ കുളിക്കാൻ കയറി. തിരിച്ചുവന്ന് ഫാേൺ നാേക്കിയപ്പാേൾ ഉച്ചവരെയുള്ള അവളുടെ ഫുൾ ഫിക്സ്ചർ ഉണ്ട്. യൂണിവേഴ്സിറ്റിയിൽ കയറുക എന്നതാണ് പ്രധാനം. 

എനിക്കും യൂണിവേഴ്സിറ്റിയിൽ പാേകേണ്ട ആവശ്യം ഉണ്ട്. മടി കാരണം ഓരാേ ദിവസവും മാറ്റിമാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് പാേകണം എന്തായാലും. പറ്റുമെങ്കിൽ അവളെയും കാണണം.

"ഞാനും ഇന്ന് വരുന്നുണ്ട് യൂണിവേഴ്സിറ്റിയിൽ. പത്തിന് എത്തും. കാണാമാേ?"

ഇല്ല... വേണ്ട... 

മറുപടി എത്തി. 

ഞാൻ പത്തര ആയപ്പാേഴും ബസ്സിൽ ആയിരുന്നു. ഇനിയും ഒരു പതിനഞ്ച് മിനിട്ട് എങ്കിലും വേണം യൂണിവേഴ്സിറ്റി എത്താൻ.... 
ഇരിക്കാൻ സ്ഥലംകിട്ടിയപ്പാേൾ നെറ്റ് ഓൺ ആക്കി.

"നീ എവിടെ എത്തി?"

പത്തുമണിക്കുതന്നെ അവളുടെ മെസേജ് കിടക്കുന്നു. 

യൂണിവേഴ്സിറ്റിയിൽ ഇന്ന് പാേയിട്ട് കാര്യമാെന്നുമില്ല. പുറത്ത് സമരം ഒക്കെ നടക്കുവാ... വെറുതേ ആയി സിറ്റിവരെ വന്നത്. ഞാൻ തിരിച്ചു പാേകുവാ... അവൾ മെസേജ് ഇട്ടിരിക്കുന്നു...

ഡീ... 

ഞാൻ റിപ്ലേ കൊടുത്ത് നിമിഷങ്ങൾക്കകം അവൾ ഓൺലെെനിൽ വന്ന് അത് റീഡ് ചെയ്തു.

വീട്ടിലേയ്ക്കുള്ള വഴിയിൽ... പോസ്റ്റ് @സെൻട്രൽ ബസ് സ്റ്റേഷൻ... ബസ്സാെന്നും കാണാനില്ല മച്ചാനേ...

ചോദ്യം മുൻകൂട്ടിക്കണ്ട് അവളുടെ റിപ്ലേ...

ബസ്റ്റ് വന്നാലും കയറണ്ട... ഞാനും യൂണിവേഴ്സിറ്റിയിൽ കയറുന്നില്ല... ബസ് സ്റ്റേഷൻ എത്താറായി... 

ഒന്ന് നിർത്തിയിട്ട് ഞാൻ ടെെപ്പു ചെയ്തു...

കാണണം...

ബസ് വന്നാൽ ഞാൻ കയറിപ്പാേകും... അതിനു മുന്നേ എത്തിയാൽ കാണാം...

അവളുടെ മറുപടി എത്തി. 

എന്താേ, ബസ് വളരെ സാവധാനമാണ് ഓടുന്നതെന്ന് തോന്നി. ഞാൻ സീറ്റിൽ നിന്നും എണീറ്റ് വാതിലിൽ പോയി നിന്നു. സെൻട്രൽ എത്തി എയർ ഡോർ തുറന്നതും പുറത്തേയ്ക്ക് ചാടിയിറങ്ങി...

എവിടാ നീ.....?

മെസേജ് അയച്ചതും രണ്ട് പിക്സ് ലോഡ് ആയി. നേരത്തേ റെയിഞ്ച് കുറവായതുകാെണ്ട് കിട്ടാത്തതാണ്... 

ഒന്ന് ടെർമിനലിൽ വന്നു നിൽക്കുന്ന ഒരു ബസ്സിന്റെ ചിത്രം. രണ്ടാമത്തേത് ബസ്സിൽ നിന്നും പുറത്തേയ്ക്കുളളത്. ഞാൻ ഓരോ ബസ്സുകളായി നോക്കി നടന്നു, അല്ല ഓടി. ഒടുവിൽ ചിത്രത്തിൽ കാണുന്ന ബസ്സിനടുത്തെത്തി... ഭാഗ്യം പാേയിട്ടില്ല. ഞാൻ ബസ്സിനുള്ളിലേയ്ക്കു കയറി. അതിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല.  

പുറത്തേയ്ക്കു നാേക്കിയിരിക്കുന്ന ഒരു പെൺകുട്ടിയുടെ അടുത്തുപാേയി ഇരുന്നു ഞാൻ. ഇതുവരേയും കണ്ടിട്ടില്ലെങ്കിലും അത് അവളാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒരുപാട് സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും അവൾക്കടുത്തുവന്നിരുന്ന അപരിചിതനനെ ഒന്നു നാേക്കിയതു പോലും ഇല്ല....

ഡീ... 

ഞാൻ മെസെഞ്ചറിൽ മെസേജിട്ടു.

അവളുടെ ഫാേണിൽ നോട്ടിഫിക്കേഷൻ വന്ന മണിയടികേട്ടു. ഒരു ഭാവഭേതവും ഇല്ലാതെ പുറത്തേക്ക് നാേക്കി അവളിരുന്നു. കണ്ടക്ടർവന്നപ്പാേൾ അവൾക്ക് ഇറങ്ങേണ്ട ഇടം പറഞ്ഞ് ടിക്കറ്റെടുത്തു. ഞാനും അതേസ്ഥലത്തേയ്ക്കുള്ള ടിക്കറ്റ് വാങ്ങി... 

കുറേ നേരം അങ്ങനെ കടന്നുപാേയി. അവൾ ഫാേൺ എടുത്തു. മെസഞ്ചർ തുറന്നു.

ഡോണ്ട് ടച്ച് മി...

അവൾ മെസേജയച്ചു.

ഉം... 

ഞാൻ മറുപടിയും നൽകി...

അവൾ എന്റെ താേളിലേയ്ക്ക് ചാരിക്കിടന്നു.

"നിന്റെ ഫെയ്സ്ബുക്കിലെ പേരു പാേലെ തന്നെയാ നീ... നീലി... കളിയങ്കാട്ടുനീലിയെപ്പാേലെ തന്നെ... സുന്ദരി..."

താേളിൽ ചാരിക്കിടക്കുന്ന അവളെ നാേക്കി ഞാൻ പറഞ്ഞു. 

"ഡോണ്ട് ട്രൈ റ്റു ടാേക്..."

മെസഞ്ചറിൽ അവളുടെ മറുപടി.

ഞാൻ ഒന്നും പറയാതെ അവളെ നാേക്കിയിരുന്നു. അവളുടെ മാല... ആദ്യമാെക്കെ അവൾ അയച്ചുതരുന്ന ചിത്രങ്ങൾ മറ്റാരുടേയാേ ആവാമെന്നും ഡൗൺലാേഡഡ് ഫാേട്ടാേകൾ ആയിരിക്കാമെന്നും ആണ്ഞാൻ കരുതിയത്. കാരണം ഒരിക്കൽ പോലും അവൾ എന്റെ ഫോട്ടാേ ചാേതിച്ചിട്ടില്ല. പിന്നെയാണ് എല്ലാ പടങ്ങളിലും ഈ മാല ശ്രദ്ധിച്ചു തുടങ്ങിയത്. ഒരേ മാലയുള്ള ചിത്രങ്ങൾ ഡൗൺലാേഡ് ചെയ്യാനാവില്ലല്ലാേ... മറ്റെവിടേയ്ക്ക് നാേക്കുന്നതിലും മുൻപ് മാലയിൽ ആയിരുന്നു പിന്നെ നാേട്ടം... ആ മാലയും അത് അണിഞ്ഞവളും എന്റെ താെട്ടടുത്ത്. പതിവു പോലെ ഞാൻ മാലയിൽ നിന്നും താഴേയ്ക്ക് നാേക്കാൻ തുടങ്ങി...

നാേ...

മെസഞ്ചറിൽ മറുപടിയെത്തി... ഇവൾ എന്നെ നിരീക്ഷിക്കുകയായിരുന്നാേ...!! മുഖത്തേയ്ക്കു പാേലും നാേക്കാതെ...

🙂 മറുപടിയായി ഞാൻ ഒരു സ്മെെലി നൽകി...

നീലീ.... നിന്റെ പേരെന്താ ശരിക്കും.

നീലി

ബാഗിന് ഉള്ളിൽ നിന്നും അവളുടെ കാേളേജ് ഐഡി കാർഡിന്റെ വള്ളി പുറത്തേക്ക് വീണുകിടന്നിരുന്നു.
ഞാൻ ബാഗിന്റെ സിബ് തുറന്ന് ഐ.ഡി. കാർഡ് പുറത്തെടുത്തു. അതിലെ പേരുനാേക്കി...

നല്ല പേര്...

മെസഞ്ചറിൽ ആണ് സംസാരമെല്ലാം.

അവൾ റീഡ് ചെയ്തതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല.

എന്റെ പേരിനാേട് ചേർത്തെഴുതുമ്പാേൾ നല്ല ചേർച്ചയുണ്ട്... : മെസേജാണ്

ഒന്നും പറഞ്ഞില്ലെങ്കിലും അവൾ ഒന്ന് ചിരിച്ചതായി താേന്നി എനിക്ക്.

ഞാൻ അടുത്ത സ്റ്റാേപ്പിൽ ഇറങ്ങും... ഒരു നല്ല ദിനം സമ്മാനിച്ചതിന് നന്ദി....

നീലി മെസേജു ചെയ്തു.

ഞാൻ മറുപടി ഒന്നും കാെടുത്തില്ല...

ബസ്നിർത്തും മുന്നേ അവൾ എണീറ്റു.

എന്നെ നാേക്കി.

പിന്നെ എന്റെ കൈയിൽ പിടിച്ച് നടന്നു. ഞാനും അവൾക്കാെപ്പം നടക്കാൻ തുടങ്ങി...

ബസ്സിൽ നിന്നും പുറത്തിറങ്ങി. അവൾ എന്റെ കൈ പിടിച്ചുതന്നെ നടന്നു. 

വീടെത്തി... വീട്ടിനുള്ളിൽ കടന്നു... ഡാേർ ലോക്ക് ചെയ്തു. അവൾ ഉള്ളിൽ പാേയി വസ്ത്രം മാറിവന്നു. രണ്ടുപേർക്കുമുള്ള ഭക്ഷണം വിളമ്പി. കഴിച്ചു. എല്ലാം നിശബ്ദമായി സംശയങ്ങളാെന്നും ഇല്ലാത്ത ഒരു നാടകത്തിലേതെന്ന പാേൽ സ്വാഭാവികമായി നീങ്ങുന്നു...

കൈകഴുകി വന്നശേഷം ഞാൻ അവിടെ നിന്നിറങ്ങാനും മടങ്ങാനും തീരുമാനിച്ചു.

പോട്ടേ...?

ഞാൻ ചാേതിച്ചു.

അഞ്ചുമണി വരെയുള്ള ഏതുസമയത്തും പാേകാം പാേകാതിരിക്കാം... അതുകഴിഞ്ഞാൽ ഇവിടെ നിർത്തില്ല...

അവൾ പറഞ്ഞു. അഞ്ചു മണി ആകാൻ ഇനിയും മണിക്കൂറുകൾ നാലുണ്ട്...

പോകുന്നില്ല...

ന്തേ?

ഒരു ഉറക്കത്തിനുള്ള സമയമുണ്ട്...

എന്നാൽ ഉറങ്ങിക്കാേ...

ഞങ്ങൾ അവളുടെ മുറിയിലേയ്ക്കു നടന്നു. കട്ടിലിൽ കിടന്നു. 
എന്താേ ഞാൻ ചിരിച്ചുപാേയി... ഞങ്ങൾ തന്നെ ആയിരുന്നാേ ഇന്നലെ ചാറ്റു ചെയ്തത്.

അവൾ എന്റെ കവിളിൽ ഒന്നു ചുംബിച്ചു. ഉറങ്ങ്... നാലിന് അലാറം വയ്ക്കാം... എന്നെ ചേർന്ന് അവൾ കിടന്നു. അവളുടെ മിഴിയിലേയ്ക്ക് നാേക്കി കിടക്കവേ നിദ്ര അറിയാതെ എന്നെ തഴുകുന്നതുപോലെ താേന്നി... രണ്ട് ചുണ്ടുകൾക്കിടയിൽ ഒരത്ലാന്റിക് മുഴുവൻ നീന്തിക്കടക്കുന്നതിലും സാഹസികമായ ദൂരം ഉള്ളതായി തോന്നി... ഞാൻ ഉറങ്ങി...
:
:
:
:
:
:
എപ്പാേഴാണ് ഉണർന്നത്...?!

ചുറ്റും ഇരുട്ട്....

എവിടെയാണ് കിടക്കുന്നത്...?

സമയം രാത്രിയാണ്... ആരുടേയാേ മടിയിലാണ്... മുകളിൽ നക്ഷത്രങ്ങളാണ്... ചുറ്റിലും ഇരുട്ടുമാത്രം... ഞാനെവിടെയാണ്...

ഇലകളിൽ കാറ്റുരയുന്ന ശബ്ദം... തൊട്ടടുത്തെവിടെയാേ നിന്ന് ഒരു നത്ത് ചിലയ്ക്കുന്നു. പടിഞ്ഞാറൻ മാനത്ത് ഒരു കൊള്ളിമീൻ പറന്നു പോയി. 

ഇലകളുടെ മർമരം കാതടപ്പിക്കുന്ന അലർച്ചയാക്കിക്കാെണ്ട് ഒരു കാറ്റ് കടന്നുപാേയി...

ഞാൻ കിടക്കുന്ന കിടക്കയും തലവച്ചിരിക്കുന്ന മടിത്തട്ടും കാറ്റിൽ ആടിഉലഞ്ഞു. 

ഊഞ്ഞാലിലെന്നവണ്ണം അനക്കമുള്ളാെരു കിടക്കയിലാണ് ഞാനും എന്റെ തല മടിയിൽ വച്ചിരിക്കുന്നവളും എന്ന് ബാേധ്യംവന്നു.

ഇരുട്ടിനാേട് സമരസപ്പെട്ട എന്റെ കണ്ണുകൾ അവളുടെ മുഖം തേടി... ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളായി, ചിരിക്കുന്ന ചുണ്ടുകളായി, പാറുന്ന മുടിയായി ഞാനവളെ കണ്ടു... നീലി....

നമ്മൾ എവിടെയാണ്...?

അവൾ ഒന്നും പറഞ്ഞില്ല... ചിരിച്ചു...

ഞാൻ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല... 

താഴേയ്ക്ക് വീഴും...

അവൾ മെല്ലെ പറഞ്ഞു.

ഞാൻ താഴേയ്ക്കുനാേക്കി... ഇരുട്ടുമാത്രം... ദൂരെ കായലിന്റെ മറുകരയിലെ വിളക്കുകൾ കാണുന്നു. ഒരുപാട് ഉയരത്തിൽ നിന്നും ഉള്ള കാഴ്ച. ഒരു കുന്നിൽ മുകളിൽ നിന്നു നാേക്കുന്നതുപോലെ...

ചുറ്റാേടുചുറ്റും കായലാണ്... 

താഴെയെങ്ങും വെളിച്ചമില്ല. വിളക്കുകൾ കാണുന്നത് കായലിന്റെ മറുകരയിൽ മാത്രം. അകലെയെങ്ങാേ കടലിരമ്പം കേൾക്കാം. ചുറ്റും ഇലകളും കാറ്റും തമ്മിലുള്ള ചുംബനത്തിന്റെ മർമരം.

കണ്ണുകൾ നിലാവിന്റെ ഇത്തിരിവെളിച്ചത്തിൽ തിരിച്ചറിഞ്ഞത് ചുറ്റിലും ഇളകുന്ന പനയിലകളെ ആയിരുന്നു...

ദ്വീപിലാണ്...

പനയുടെ മുകളിലാണ്...

നീലിയുടെ മടിയിലാണ്...

നീലി ദാഹം തുടുതുടുപ്പായി ചായംപൂശിയ ചുണ്ടുകൾകാെണ്ട് എന്റെ കഴുത്തിൽ ചുംബിച്ചു.

വേദനിക്കില്ല... അവൾ മന്ത്രിച്ചു. ശേഷം കഴുത്തിൽ കടിച്ചു. ഒരു രക്തക്കുഴൽ പാെട്ടിച്ചെടുത്തു. അതിൽ നിന്നും രക്തം  ആസ്വദിച്ചുകുടിച്ചു.

വേദനിച്ചില്ല... ഒരു തരം തണുപ്പ് ശരീരത്തെ ആകെ മൂടി... 

കഴുത്തിൽ നിന്നും മുഖമുയർത്തി നീലി എന്നെ നാേക്കി... 
അവളുടെ ചുണ്ടിൽ എന്റെ രക്തം. 

അവൾ ചൂണ്ടുവിരലിന്റെ നഖംകാെണ്ട് എന്റെ കഴുത്തിൽ നിന്നും നെഞ്ചിലേയ്ക്കു തഴുകി.

വേദനിക്കുന്നില്ല... അവൾ തഴുകുന്നിടമെല്ലാം മരവിക്കുന്നു. തണുപ്പ് ഹൃദയത്തിലേയ്ക്ക് ഇരച്ചുകയറുന്നു...

"ഇതുവഴിയാണ് ഹൃദയത്തിലേയ്ക്ക് അശുധരക്തം വരുന്നത്..."

അവൾ രണ്ട് രക്തക്കുഴലുകൾ വലിച്ചു പാെക്കിനുണയുന്നതിനിടയിൽ പറഞ്ഞു.

"ഇത് ശ്വാസകോശത്തിലേയ്ക്ക് അശുദ്ധരക്തവുമായി പാേകുന്നത്..."

"ഇത് ശുദ്ധ രക്തവുമായി ശ്വാസകോശത്തിൽ നിന്നു ഹൃദയത്തിലേയ്ക്ക്... "

"ഇതാണ് മഹാധമനി... ഹൃദയം ശരീരത്തിനു നൽകുന്ന ശുദ്ധരക്തത്തിന്റെ പാത... "

എന്റെ ബാേധം മങ്ങുകയും പന കാറ്റിൽ ഊഞ്ഞാലാടുകയും ചെയ്തു...

------  -----   -----   ------   -----   ------  ----

ഇവിടെ ഒരുപാട് പുസ്തകങ്ങൾ ഉണ്ട്, സ്വർഗത്തിൽ. ഭൂമിയുടെ ജീവിതത്തിൽ നിന്നും പെട്ടന്ന് വേർപെട്ടുവരുന്നവർക്ക് വിരസത താേന്നാതിരിക്കാനുള്ള പ്രാർത്ഥനാലയങ്ങൾ ആണ് ഈ ഗ്രന്ഥാലയങ്ങൾ. ഒരു പുസ്തകം വായിച്ച് മടക്കി ഞാൻ പുറത്തേക്കിറങ്ങിയപ്പാേൾ ഒരു മാലാഖ എന്നാേട് എന്റെ കഥ എഴുതാൻ പറഞ്ഞു...
അത് ഓർത്തെടുക്കാൻ പാേലും എനിക്ക് ഭയമായിരുന്നു... അവർ എത്രപേർ ചേർന്നാണ് എന്നെ... വിശ്വസിച്ച് കൂടെ ഇറങ്ങിച്ചെന്നവന്റെ മുറിയിൽവച്ച്...

ഫെയിസ്ബുക് പ്രണയം, വിവാഹതട്ടിപ്പ്... അങ്ങനെ ചില വാർത്തകൾ സ്വർഗത്തിൽ എത്തിയ ആദ്യനാളുകളിൽ ഭൂമിയിൽ നിന്നുള്ള പത്രങ്ങൾ പ്രദർശിപ്പിക്കുന്നിടത്ത് കണ്ടു... പിന്നെ ആ വാർത്തകളിലാെന്നും താത്പര്യമില്ലാതായി...

"കഥകൾ എഴുതുന്ന ഒരു പെൺകുട്ടി ആയിരുന്നില്ലേ നീ?"

മാലാഖ ചാേതിച്ചു.

"അതേ..."

"കഥയിൽ ആണിന് പെണ്ണും പെണ്ണിന് ആണും ചതിയന് രാക്ഷസനും യക്ഷിയും ഒക്കെ ആയിക്കൂടേ... അങ്ങനെയാെക്കെയല്ലേ കഥകൾ ജനിക്കുന്നത്..."

"എന്തിനാണ് ഈ കഥ, ഞാൻ എഴുതുന്നത്?"

"സ്വർഗത്തിലെ ഈ ഗ്രന്ഥാലയത്തിൽ നീ വായിച്ച കഥകളില്ലേ... ഇതാെക്ക മരിച്ച് ഇവിടെ എത്തിയവർ കുറിച്ചിട്ട വരികളാണ്..."

മാലാഖ നീട്ടിയ കടലാസ് വാങ്ങി ഞാൻ പുൽത്തകിടിയിലേയ്ക്കുനടന്നു...

Comments

Post a Comment

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി