ഞാൻ GOT ന്റെ തിരക്കഥ എഴുതിയാൽ

Game of Thrones Season 9

ബ്രാൻഡൻസ്റ്റാർക്കിന്റെ ഹാന്റ് ആയ ടിറിയോൺ ലാനിസ്റ്റർ മുൻപ് സാൻസ സ്റ്റാർക്കിന്റെ ഭർത്താവ് ആയിരുന്നു എന്നത് സെവൻ കിങ്ഡംഗങ്ങിലെ ഏതൊരാൾക്കും അറിയാവുന്നതാണ്. ഡ്രാഗണുകൾ നശിപ്പിച്ച കിങ്സ് ലാന്റിങ്ങിന്റെ പുന:സൃഷ്ടിക്ക് ശേഷം പഴയ സെവൻ കിങ്ഡം പുനസ്ഥാപിക്കണം എന്ന മോഹം ബ്രാൻഡൻ സ്റ്റാർക്കിന്റെ തലയിൽ ഉദിക്കുന്നു. തന്റെ ഹാൻഡ് ആയ ടിറിയോണും നോർത്തിലെ രാജ്ഞി ആയ തന്റെ സഹോദരി സാൻസയും തമ്മിലുള്ള പഴയ ബന്ധം വീണ്ടും കുത്തിപ്പൊക്കുക എന്നത് നോർത്തിനെ കൈപ്പിടിയിൽ ഒതുക്കാൻ സഹായിച്ചേക്കാം എന്ന് ബ്രാൻഡൻ കരുതുന്നു.

    ഇതേ സമയം സാൻസയും സാമ്രാജ്യ വിസ്തൃതി എന്ന ചിന്തയിലാണ്. കാസ്റ്റിലറി റോക്കിലെ പ്രഭുവും തന്റെ അനുജൻ കൂടിയായ കിങ്സ് ലാന്റിങ്ങിലെ രാജാവ് ബ്രാൻഡൻ സ്റ്റാർക്കിന്റെ ഹാന്റും ആയ ടിറിയോൺ നയതന്ത്ര പരമായി തനിക്ക് ചേരുന്ന ഏറ്റവും നല്ല പങ്കാളി ആയേക്കാം എന്ന് സാൻസയും ചിന്തിക്കുന്നു. മുൻപ് ടിറിയോണിന് ഒപ്പമുള്ള അനുഭവങ്ങൾ അദ്ദേഹത്തെക്കുറിച്ച് സാൻസയിൽ മതിപ്പും ഉണ്ടാക്കുന്നുണ്ട്. അനുജൻ കിങ്സ് ലാന്റിങ്ങിന്റെ കിരീടമണിഞ്ഞ് ആറ് രാജ്യങ്ങളും ഭരിക്കുമ്പോൾ ടിറിയോണും താനും ചേർന്നു നിന്നാൽ ഏഴ് രാജ്യങ്ങളുടേയും നിയന്ത്രണം തന്റെ കയിൽ വരും എന്ന് സാൻസ കണക്കുകൂട്ടുന്നു. തന്റെയും ടിറിയോണിന്റേയും കുഞ്ഞ് സെവൻ കിങ്ഡത്തിന്റെ ചക്രവർത്തി ആകാനും സാധ്യതയേറെ.

    ടിറിയോണിന്റെ എക്കാലത്തെയും അഭിലാഷം കാസ്റ്റിലറി റോക്കിന്റെ പ്രഭു ആകുക എന്നതാണ്. ബ്രാൻ ഭരണത്തിൽ എത്തുകയും മറ്റെല്ലാ ലാനിസ്റ്റർ സഹോദരങ്ങളും മരിക്കുകയും ചെയ്തതോടെ കാസ്റ്റിലറി റോക്കിന്റെ പ്രഭു ആയെങ്കിലും ഹാന്റ് എന്ന പദവി കിങ്സ്‌ലാന്റിങ്ങിൽ തന്നെ തളച്ചിടുന്നതിൽ ടിറിയോൺ അസ്വസ്ഥനാണ്. മാത്രമല്ല തകർന്നടിഞ്ഞ കിങ്സ് ലാന്റിംഗിന്റെ പുനർ നിർമാണം എന്നതിൽ ഉപരി തന്റെ ഇഷ്ട വിഷയമായ രാഷ്ട്രീയ കളികളുടെ സാധ്യതകൾ കുറയുകയും ചെയ്യുന്നു.

    ബ്രാൻ ഡ്രാഗണുകളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെടുന്നു. ഡനേരിയസിന്റെ ചേതനയറ്റ ശരീരത്തെ ഡ്രാഗൺ എത്തിക്കേണ്ട ഇടത്ത് എത്തിക്കുന്നു. ഡാരിയോ നഹാരിന്റെ മുന്നിൽ. ഡാനിയുടെ മരണത്തിലും തന്റെ പ്രണയിനിയുടെ മരണത്തിലും അസ്വസ്ഥനായ ഗ്രേ വേം വിശ്രമ ജീവിതം എളുപ്പം മടുത്ത് നഹാരിന്റെ സമീപത്ത് എത്തുന്നു. വെസ്റ്ററോസിലേയ്ക്ക് പ്രതികാരാഗ്നിയായി ആഞ്ഞടിക്കാൻ തീരുമാനിച്ച് ഒരു വലിയ സൈന്യം ഡ്രാഗൺസ് ബേ യിൽ ഒരുങ്ങുന്നു...

   ഡ്രാഗൺസ് ബേ യിലെ സൈനിക സഖ്യം വെസ്റ്ററോസിനേയും ചൂടുപിടിപ്പിക്കുന്നു. സാൻസ ടിറിയൻ വിവാഹം വീണ്ടും നടക്കുകയും ജോണിനെ മടക്കിക്കൊണ്ടുവന്ന് സൈനിക ശക്തി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്യുന്നു.

   ഇതിനിടയിൽ ആര്യ വെസ്റ്റ് ഓഫ് വെസ്റ്ററോസിൽ മറഞ്ഞിരിക്കുന്ന പല രഹസ്യങ്ങളും കണ്ടെത്തുകയും വെസ്റ്ററോസിനേയും ഡ്രാഗൺസ് ബേയേയും അടക്കം നശിപ്പിക്കാൻ കഴിവുള്ള യദാർത്ഥ വിന്റർ വെസ്റ്ററോസിന് പടിഞ്ഞാറ് ആണ് ഉള്ളതെന്ന് മനസിലാക്കുകയും ചെയ്യുന്നു. അതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് സാൻസയ്ക്കും ബ്രാനിനും നൽകും എങ്കിലും അവർ വരാനിരിക്കുന്ന ഡാരിയോ നഹാരിസിന്റെ വെല്ലുവിളിയെ മാത്രം ഗൗരവമായി എടുക്കുകയും ആര്യയെ കാര്യമാക്കാതെ യുദ്ധതന്ത്രങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു. ആര്യ തന്നെ വിശ്വസിക്കുന്ന ജാഖ്വൻ ഹൈഗാർക്കിന്റെയും മെനി ഫെയിസ് ഗോഡിന്റേയും സഹായം തേടുന്നു. വലാർ മുഗോലിസ് എന്നതിന് യദാർത്ഥ പ്രസക്തി വരാൻ പോകുന്നത് ഇനിയാണ്. മെനി ഫെയിസ് ഗോഡിന്റെ എല്ലാ തന്ത്രങ്ങളും സത്യത്തിൽ വെസ്റ്ററോസിന് പടിഞ്ഞാറുള്ള ശത്രുക്കളെ നേരിടാൻ ആണ് എന്ന് ആര്യയും ഹൈഗാർക്കും തിരിച്ചറിയുന്നു. ബ്രാനിനും സാൻസയ്ക്കും തന്നോട് കുട്ടിക്കാലം മുതൽ ഇഷ്ടക്കേടാണ് എന്ന് ഓർക്കുന്നു ആര്യ.

   ഇതിനിടയിൽ ആര്യസ്റ്റാർക്ക് മുന്നറിയിപ്പ് നൽകിയ വെസ്റ്റ് ഓഫ് വെസ്റ്ററോസിലെ ശത്രുവിനെ നേരിടാൻ ആര്യയെ സഹായിക്കാൻ ഹെൻട്രി ബറാത്തിയോൺ സാൻസയുടേയും ബ്രാനിന്റേയും ടിറിയോണിന്റേയും എല്ലാം നിർദേശങ്ങൾ ലംഘിച്ച് ആര്യയെ തേടി പുറപ്പെടുന്നു... ആര്യയെ കാണും മുന്നേ ഹെൻട്രി കൊല്ലപ്പെടുന്നു...

    വെസ്റ്ററോസിലെ രാഷ്ട്രീയം കൂടുതൽ കലുഷിതമാകുന്നു. ടിറിയോൺ സാൻസയ്ക്കും ബ്രാൻ നും നടുവിൽ ശ്വാസംമുട്ടുന്നു. ഒടുവിൽ സാൻസയെ ചുംബിച്ചാൽ കൊല്ലപ്പെടും എന്ന തത്വം ആവർത്തിക്കുന്നു (അവർ വീണ്ടും വിവാഹിതരായി കഴിഞ്ഞു. ഒരു ലൗ മേക്കിങ് സീൻ ഇതിനിടയിൽ ആവാം). ജോഫ്രിക്കും റാംസെ ബോൾട്ടനും പീറ്റർ ബെയിലിഷിനും പിന്നാലെ സാൻസയുടെ അധരങ്ങൾ രുജിച്ചവരുടെ വിധി ടിറിയണിനേയും പിന്തുടരുന്നു. മരണത്തിന് തൊട്ടു മുൻപ് താൻ കാരണം കൊല്ലപ്പെട്ട ലോർഡ് വാരിസിനെ ടിറിയോൻ ഓർക്കുന്നു...

തുടരും....

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി