മോണലോഗ്
ആരും എന്നാേട് സംസാരിച്ചിെല്ലെങ്കിലും ഞാൻ നിങ്ങളാേട് സംസാരിച്ചുകൊണ്ടേയിരിക്കും. അത് നിങ്ങൾ കേൾക്കണമെന്നില്ല, അറിയണെമെന്നില്ല, മനസിലാക്കണെന്നില്ല. നിങ്ങളാരുമറിയാതെ നിങ്ങെളെ എന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തി ഞാൻ പറയുന്നതാെക്കെ കേൾപ്പിക്കാൻ എന്റെ മനസിനറിയാം. എന്തുകൊെണ്ടെന്നാൽ അതെപ്പോഴും മുറിവേറ്റ ഒരു കുഞ്ഞിനെപ്പോലെ ചിണുങ്ങിക്കൊണ്ടിരിക്കുന്നു, ശൂന്യതയിൽ നിന്നും ഇറങ്ങി വരുന്ന മാലാഖമാരെ കാണുന്നു, അവരുടെ ചിറകിന്റെ പതുപതുപ്പിൽ മുഖംചേർത്ത് പുഞ്ചിരിക്കുന്നു.
Comments
Post a Comment