വാർത്ത

ഞാനൊരു
വാർത്ത വായനക്കാരനായിരുന്നു.

ഉറങ്ങിപ്പോകുന്ന ഒരു ഡ്രൈവർ,

പാഞ്ഞടുക്കുന്ന ഒരു വണ്ടി.

സ്കൂൾ ബസ്സിൽ നിന്നും

തെറിച്ചുവീണ ഒരു കുട്ടി.

മറ്റൊരു ജീവിതം തേടുന്നവർ

തെളിവുകളില്ലാതാക്കാൻ തോൽക്കുന്ന

ഇണയോ കുഞ്ഞോ. 

ഓരോ വാർത്തകളും 

കരഞ്ഞു തീർക്കുമ്പോൾ

വെറുതേ ഞാൻ ചിന്തിച്ചു,

ആ ജീവനെന്റേതിനോട്

വച്ചുമാറാനായിരുന്നെങ്കിൽ!

ഒരിക്കൽ വാർത്തവായിച്ചിറങ്ങുമ്പോൾ

ഉറങ്ങിപ്പോകുന്ന ഒരു ഡ്രൈവർ

പാഞ്ഞടുക്കുന്ന ഒരു വണ്ടി

ഞാനും ഒരു വാർത്തയാവും... 


-ഹരികൃഷ്ണൻ ജി.ജി

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി