വാൽനക്ഷത്രം
വാൽനക്ഷത്രം
ഒറ്റയ്ക്കൊരു വാൽ നക്ഷത്രം മാനത്തുകൂടി മിന്നിപ്പറന്നു പോയി.
"നീ ഹാലിയുടെ വാൽനക്ഷത്രമാണോ?"
ഞാൻ ചോതിച്ചു.
അവൾ എന്നെ നോക്കിയൊന്നു കണ്ണു ചിമ്മി.
"ഞാൻ ആരുടേതുമല്ല... ഇങ്ങനെ ഒറ്റയ്ക്ക്... അറ്റമില്ലാത്ത ആകാശത്തിലൂടെ.... ഒരു നിമിഷം പോലും കണ്ണടയ്ക്കാതെ..."
പറഞ്ഞുതീരും മുന്നേ അവളേറെ അകലെയെത്തിയിരുന്നു.
അവൾപോയ ദിക്കിലേക്കുനോക്കി ഞാൻ.
വാൽനക്ഷത്രങ്ങൾ മടങ്ങിവരാറുണ്ട്. ചിലപ്പോൾ ദശാബ്ദങ്ങൾക്കപ്പുറം. ചിലപ്പോൾ സഹസ്രാബ്ദങ്ങൾക്കപ്പുറം...
- ഹരികൃഷ്ണൻ ജി ജി
Comments
Post a Comment