വാല്മീകി
ഒഴിഞ്ഞുകിടന്ന കഥയിടനാഴികളിലൂടെ അവൾ നടന്നു. വരാന്തയിൽ ഒരു മൂലയിൽ പഴയ കഥകൾ കൂട്ടിയിട്ടിരിക്കുന്നു. ഒരിടത്തിരുന്ന് അവ ഓരോന്നോരോന്നായി തട്ടിക്കുടഞ്ഞെടുത്തു. ഇതൊക്കെ എഴുതിയതാരാവാം!
ആദ്യ താളുകളിൽ ചിതൽ ഒരു അമീബയുടെ ചിത്രം വരച്ച, പുറം ചട്ടയില്ലാത്ത പുസ്തകം അവളുടെ മടിയിൽ കയറിയിരുന്നു. അതിൽ നിന്നും ആരാേ കെെനീട്ടി അവളുടെ കവിളിൽ താെട്ടു.
ഓർമകൾ നനയിച്ച ദേഹത്തിന് ചിതലുകളാെരു മൺകുപ്പായം തുന്നാൻ തുടങ്ങി.
-ഹരികൃഷ്ണൻ ജി ജി
Comments
Post a Comment