ഒരു ത്രികോണ പ്രണയമഴ
പിന്നെ മഴപെയ്തു തോന്നപ്പോഴാണ് ഞാൻ അവളെക്കണ്ടത്. അത്രനേരവും ഒരിടത്ത് മറഞ്ഞിരുന്ന് കരയുകയായിരുന്നു എന്നു തോന്നി. ചിരിക്കാൻ ശ്രമിക്കുന്നെങ്കിലും മഴപ്പെയ്ത്തിൽ തളർന്ന കണ്ണുകളിൽ പിന്നും മനം പ്രതിഭലിച്ചുകിടന്നു.
"എവിടെയായിരുന്നു?" ഞാൻ ചോതിച്ചു.
"മഴയിൽ കുടുങ്ങിപ്പോയെടാ. പാർക്കിങ്ങിലെ ചെറിയ കൂടാരത്തിനുള്ളിൽ കയറിയിരുന്നു."
"ഒറ്റയ്ക്കോ?"
"ആടാ... ആ ഏരിയയിൽ ഒറ്റമനുഷ്യർ ഉണ്ടായിരുന്നില്ല. കാറ്റിൽ എല്ലാംകൂടി പറന്നു പോകുമെന്ന് കരുതിയതാ. നോക്ക്, മുഴുവൻ നനഞ്ഞു."
നനഞ്ഞ വസ്ത്രം കുടഞ്ഞുകൊണ്ട് ബ്രൂവിന്റെ കോഫീ വെന്റിങ് മെഷീനിനടുത്തേയ്ക്ക് അവൾ നടന്നു.
മൂന്നാമത്തെ കോഫിക്കപ്പും ചുരുട്ടി വേസ്റ്റ് ബിന്നിലേയ്ക്കെറിഞ്ഞ് ഞാൻ തിരിഞ്ഞുനോക്കാതെ നടന്നു.
ആ പെയ്ത മഴയൊന്നും എനിക്കു വേണ്ടിയല്ലെന്ന് ചിരിച്ചുകൊണ്ട്.
പിന്നെ എന്തിനോവേണ്ടി തിരിച്ചുവന്നു. അവൾക്കടുത്തിരുന്നു. "കരഞ്ഞതെന്തിനേ?"
"മഴകണ്ടപ്പോൾ കരച്ചിൽ വന്നെടാ!" ചിരിച്ചപ്പോൾ കണ്ണുകൾ തിളങ്ങി. മഴത്തുള്ളിയിൽത്തട്ടിച്ചിതറിയ വെളിച്ചം പോലെ.
"പാർക്കിങ് ഗ്രൗണ്ട് വരെയൊന്ന് നടക്കാൻ വരുന്നോ? നടന്നു വന്നാൽ ഒരു കോഫി കൂടിക്കുടിക്കാം."
"ഞാനില്ലെടാ. നീ പോയി വാ. ഞാൻ ഇവിടെ കാത്തിരിക്കാം."
എവിടേയ്ക്കോനോക്കി അവൾ ചിരിച്ചു കൊണ്ടേയിരുന്നു. ചിരിക്കുമ്പോഴും ആ കണ്ണുകളിലൊരു വേദന പിടഞ്ഞു. "മഴകാണുമ്പോൾ കരയാൻ തോന്നുന്നെടാ" അവൾ പിന്നും ചിരിച്ചു.
ഹരികൃഷ്ണൻ ജി.ജി
Comments
Post a Comment