രാത്രിമഴ
രാത്രിമഴ...
അവളൊരു സുന്ദരി തന്നെ,
ജനാലയ്ക്കു പുറത്ത് - പെയ്യുന്നടുത്തോളം.
വീടിന്റ
ഉടുവസ്ത്രമുരിഞ്ഞ്
അവളിലേയ്ക്കെടുത്തെറിയപ്പെട്ടാൽ
അവളൊരെട്ടുകാലിപ്പെണ്ണിനെപ്പോലെ
കടിച്ചുകുടയും.
രതിയുടെ അന്ത്യത്തിൽ
നീയുമാകറുപ്പിലലിഞ്ഞൊലിച്ച് പോവും.
എങ്കിലും രാത്രിമഴ...
കൊതി പിടിപ്പിക്കുന്നൊരു പെണ്ണുതന്നെ...
ഹരികൃഷ്ണൻ ജി ജി
Comments
Post a Comment