പൊട്ടറ്റോ ചിപ്സ്

പണ്ട് ആ ആരാധനാലയത്തിന് മുന്നിൽ സാമാന്യം വലിയൊരു നെൽവയൽ ഉണ്ടായിരുന്നു. ഇന്നവിടെ ആരാധനാലയംവക വിവാഹ മണ്ഡപവും സാംസ്കാരിക കേന്ദ്രവും ഉയർന്നു നിൽക്കുന്നു. ആ സാംസ്കാരിക കേന്ദ്രത്തിന്റെ ഉള്ളിൽ കൂട്ടുകാർക്കൊപ്പമിരുന്ന് കിരുകിരുത്തശബ്ദം കേൾക്കുന്ന കവറിലെ പൊട്ടറ്റോ ചിപ്സ് കഴിച്ചു കൊണ്ട് അവർ ഗാഡ്കിൽ റിപ്പോർട്ട് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വെറുതേസംസാരിച്ചിരുന്നു. ഇത് പ്ലാസ്റ്റിക് വിമുക്ത മേഖല എന്ന് അവിടെ ഭിത്തിയിൽ എഴുതി വച്ചിരിക്കുന്നു. അത് വെറുതേ വായിച്ച് മറ്റെന്തോ കുറച്ചുനേരം ചിന്തിച്ചിട്ട് ഒരുവൻ സേവ് ആമസോൺന്റെ വീഡിയോ വാട്സാപ്പ് സ്റ്റാറ്റസിലേയ്ക്ക് എടുത്തിട്ടു.
അവർ പിന്നെ ഗാഡ്കിലിനെ ഉപേക്ഷിച്ച് ആമസോണിനെപ്പറ്റിയായി ചർച്ച...
അവരെല്ലാം പ്രകൃതി സ്നേഹികളത്രേ...

ഹരി

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി