എഴുതാത്തവർ
ലോകത്ത് പലതരം മനുഷ്യരുണ്ട്.
പലതരം പ്രശ്നങ്ങളും.
ശുന്യതയിൽ നിന്നും നുള്ളിയെടുത്ത് ഇരു കൈപ്പത്തി കൾക്കുമിടയിലിട്ട് കശക്കി, പഴുപ്പിച്ചതുപോലെവരുത്തി സ്വന്തം കണ്ണു നിറയിക്കുന്ന ചിലപ്രശ്നങ്ങളാണ് അവയിലേറ്റം അപകടകാരികൾ.
കാരണം അവ ഇല്ലാത്ത പ്രശ്നങ്ങളാണ്.
അവ ഇല്ലാത്തതുകൊണ്ടുതന്നെ അവയ്ക്ക് പരിഹാരവും ഇല്ല.
അത്തരത്തിലൊന്നാണ് എഴുതാനുള്ള ഉത്കർഷ അഥവാ ആഗ്രഹം അഥവാ പച്ച മലയാളത്തിൽ കൊതി. ആദ്യത്തെ രണ്ടു വാക്കുകൾ ഒഴിവാക്കി കൊതി എന്ന വാക്കുമാത്രം ബാക്കി നിൽക്കുമ്പോഴേ ഈ പറഞ്ഞു വന്നതിന്റെ യദാർത്ഥ അർത്ഥമാകുകയുള്ളൂ...
ഇതൊക്കെ എന്താണ്. വിഡ്ഢിത്തം... വെറും വിഡ്ഢിത്തം...
Comments
Post a Comment