Posts

Showing posts from September, 2024

യാത്ര പറയാതെ പോകുന്നവരോട്!

യാത്ര പറയാതെ പോകുന്നവരോട് എന്തു പറയാനാണ്! ചാക്കിൽക്കെട്ടിയുപേക്ഷിച്ച പൂച്ചക്കുട്ടിയെപ്പാേലെ ഇപ്പാേഴുമെൻ്റെ ഓർമ്മകൾ നിങ്ങളുടെ കാലുരുമി അസ്വസ്ഥമാക്കുന്നുണ്ടാവാം! എവിടെവച്ചെങ്കിലും കണ്ടുമുട്ടിയാൽ മുഖംകറുപ്പിക്കാതെ രണ്ടുവാക്കുപറഞ്ഞ് ഒഴിവാക്കി വിടണമെന്ന് മനസ്സുകൂട്ടുന്നുണ്ടാവാം! ഞാൻ കയറാതെ അടച്ച വാതിലുകളിൽ, ജനാലകളിൽ ഞാൻ പറഞ്ഞ രഹസ്യങ്ങൾ അകത്തേക്കോ പുറത്തേക്കോയെന്നറിയാതെ പറ്റിച്ചേർന്നിരിക്കുന്നുണ്ടാവാം! എൻ്റെ തമാശകളിൽ, നൊമ്പരങ്ങളിൽ, കളിയാക്കിച്ചിരികളിൽ, സ്വപ്നംപറച്ചിലുകളിൽ  പങ്കുപറ്റിച്ചിതറിയ ചൂട് മനസ്സിലെവിടെയോ ഒരൊളിയിടംനേടിയിരിക്കാം!  യാത്രപറയാതെ പോകുന്നവരോട് എന്തു പറയാനാണ്! നിങ്ങളെന്നെ ഓർക്കുന്നുപാേലുമുണ്ടാകില്ല! ~_ഹരികൃഷ്ണൻ ജി.ജി. 07/09/2024_

ചില 'മായാ'ചിന്തകൾ

സീൻ : ഒന്ന് സന്തോഷ് സന്ദേശം കവി, ഗാനരചയിതാവ്, മനുഷ്യൻ ഒക്കെയായ കെ സന്തോഷുമായുള്ള ചാറ്റ്. കാര്യമാത്രപ്രസക്തമല്ലാത്ത ചില വർത്തമാനങ്ങൾക്ക് ശേഷം ഞാൻ: എന്താണ് പ്രാേഗ്രാം കവി സ: ക്ഷേത്ര ദർശനം സുഹൃത്തിനൊപ്പം ഞാ: നടക്കട്ടെ സ : അമ്മേ മഹാമായെ കാത്ത് രക്ഷിക്കണെ ഞാ: (typing.....) സ: എന്നെമാത്രം 🙏😌 ഇതിനിടെ ഫഹദ് ഫാസിലിൻ്റെ കൂപ്പുകൈ സ്റ്റിക്കർ എൻ്റെ വക ഞാ: മായ എന്നാൽ തോന്നലാേ ഒന്നുമില്ലായ്കയോ ഒക്കെയല്ലേ, അപ്പാേൾ മഹാമായ എന്നാൽ എന്താവും അർത്ഥം🫣🤔🤔🤔 സ : ഇന്നലെ അടിച്ച സാധനം ഏതാ ഞാ : പച്ചയായ മനുഷ്യരോട് ഇങ്ങനാെക്കെ ചോദിക്കാമോ😅😅😅 അതിനെ 😅 റിയാക്ഷിച്ച് സന്തോഷ് കവിതയിലേയ്ക്ക് മടങ്ങി. ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിന് പുറത്താക്കിയാലും ചോദ്യം അവിടെത്തന്നെ നിലനിൽക്കും എന്നു പറയുന്നതുപോലെ സന്തോഷ് ക്ഷേത്രദർശനം തുടർന്നപ്പാെഴും എൻ്റെ മായാചിന്തകൾ അവസാനിച്ചില്ല. കോപ്പി ചെയ്തു സ്റ്റാറ്റസിട്ടു, സ്ക്രീൻ ഷോട്ടെടുത്തു സ്റ്റാറ്റസിട്ടു.  സീൻ അവസാനിച്ചു. മായയേയും മായാവിയേയും മായാവിനോദിനിയേയും മറന്ന് മറ്റേതോ മായാലോകത്ത് നിന്ന എന്നെ സന്തോഷ് നിർത്തിപ്പാേയിടത്തു നിന്നും കുത്തിയുണർത്തിയത് സ്റ്റാറ്റസിലെ മായക്കാഴ്ച്ചകണ്...