മെസെഞ്ചർ
ഉറങ്ങാതെ കിടക്കുന്ന വേറേ ആരുണ്ട്...? സ്റ്റാറ്റസ് ഇട്ട് നിമിഷങ്ങൾക്കും നാലുപേർ റീഡു ചെയ്തു. ആരും മറുപടി തന്നില്ല. ഞാൻ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തപ്പോഴേക്കും പത്തുപേരെങ്കിലും അത് കണ്ടുകഴിഞ്ഞിരുന്നു. വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു. മെസെഞ്ചറും ഫെയിസ്ബുക്കും നിശബ്ദരായി നോക്കി നിന്നു. ആരുമില്ല... ആരും വേണ്ട... വെറുതേ ടെലഗ്രാം തുറന്ന് സേവ്ഡ് മെസേജസിൽ ഓരോന്ന് കുത്തിക്കുറിക്കാൻ തുടങ്ങി. "ഹായ്" മെസെഞ്ചറിന്റെ കുണുങ്ങുന്ന റിങ് ട്യൂണിനൊപ്പം ഒരു നോട്ടിഫിക്കേഷൻ മുകളിൽ നിന്നും താഴേയ്ക്ക് വീണു. യക്ഷി എന്നാണ് പ്രൊഫെെൽ നെയിം കാണിക്കുന്നത്. "ഹായ്..." ഞാൻ മറുപടി കൊടുത്തു. സംസാരിക്കാൻ ആരും ഇല്ലാതെയിരുന്നപ്പോഴാണ് യക്ഷിയുടെ വരവ്. "മനസിലായോ?" പരിചയമുള്ള ഏതോ യക്ഷിയാണല്ലോ?! മെസഞ്ചറിൽ മുൻപ് ചാറ്റ് ചെയ്തതായി ഒന്നും കാണാനില്ല... "യക്ഷികളുമായി സംസർഗമില്ല... പേരു പറഞ്ഞാൽ മനസിലാകും" " ഒരു യക്ഷിയുമായും സംസർഗം ഇല്ലേ?" ഒരുപാട് പേരുകൾ മനസിലൂടെ മാറി മാറിപ്പോയി. യക്ഷികളുടെ അല്ല മനുഷ്യരുടെ . പാതിരാത്രിക്ക് യക്ഷിയായി വരാൻ സാധ്യതയുള്ളവൾ ആര്? ഒരു പേര് പറഞ്ഞു നോക്കുന്നത് അപകടമ...