2023
2023. വലിയ സന്തോഷങ്ങളോ വലിയ ദുഃഖങ്ങളോ ഇല്ലാത്ത ഒരു വർഷം, പുതിയ കുറേയേറെ സൗഹൃദങ്ങളെ കിട്ടിയ വർഷം, കൂടെപ്പിറപ്പായ മടി അതിന്റെ സർവാധിപത്യം തുടർന്ന വർഷം... മലയാള ബിരുദ പഠനം 2022 അവസാനമാണ് സാങ്കേതികമായി ആരംഭിച്ചതെങ്കിലും സഹപാഠികളെ ഒക്കെ പരിചയപ്പെടുന്നതും ഒന്നിച്ചുള്ള പഠനവും സംസാരവും ഭക്ഷണം കഴിക്കലും ഓണാഘോഷവും ഒക്കെ നടക്കുന്നത് 2023ൽ ആണ്. ആദ്യ രണ്ട് സെമസ്റ്ററുകളുടെ പരീക്ഷ നടത്തി ഞങ്ങളെ മറന്നുകളഞ്ഞ ജൂണിവേഴ്സിറ്റിയെ പറ്റി കുറ്റംപറഞ്ഞും മൂന്നാം സെമസ്റ്ററിന്റ പുസ്തകങ്ങൾ തന്നുതീർക്കാത്തതിന്റെയും ഈയാഴ്ചയും ക്ലാസില്ലാത്തതിന്റെയും ദുഃഖം പങ്കുവയ്ച്ചും വാട്സാപ്പിലും മറ്റുമായി ആ സൗഹൃദങ്ങൾ അങ്ങനെ തുടരുന്നു. പതിനെട്ട്മുതൽ അറുപതിനോട് അടുത്ത് വരെ പ്രായമുള്ള ക്ലാസ്മേറ്റ്സിനെ കിട്ടുക എന്നത് ഒരിക്കലും ചിന്തിച്ചിരുന്ന ഒന്നല്ല. മലയാളം ഇഷ്ടവിഷയമാക്കി ബിരുദമെടുക്കാൻ വന്നവരാകയാൽ സമാനതാത്പര്യങ്ങളും ചിന്തകളും ഒരുപാട് ഉള്ളവർ ആയതിനാൽ വളരെ നല്ല ചർച്ചകൾക്ക് ആ സൗഹൃദങ്ങൾ വേദിയായി. വിദ്യാഭ്യാസം എന്നത് ജോലി കിട്ടുന്നതോടെ അവസാനിപ്പിക്കേണ്ട ഒന്ന് അല്ലെന്നും അത് പ്രായത്തിന്റെ അതിരുകൾ ഇല്ലെന്നും പഠിച്ചു. അവിടെ പരിജയപ്പെട്ട പലരു...