Posts

Showing posts from January, 2022

വിന്നി

Image
വിന്നി പുറത്തേയ്ക്ക് ഇറങ്ങിനടന്നു. കാടിന്റെ നടുവിലുള്ള തടാകത്തിന്റെ കരയിലെ മരത്തിന്റെ, വെള്ളത്തിലേയ്ക്ക് ചാഞ്ഞ കൊമ്പിൽ മീനുകളെ കൊത്തിയെടുക്കാൻ തക്കംപാർത്തിരിക്കുന്ന പൊൻമാനിന് എന്തൊരഴകാണ്...!  ഇന്നും അവന് കൊക്കു നിറയെ സ്വർണമത്സ്യങ്ങളെ കിട്ടിയിട്ടുണ്ടാകുമോ...?! സ്വപ്നത്തിലാണ് കാടിനു നടുവിലെ തടാകവും വെള്ളത്തിലേയ്ക്ക് ചാഞ്ഞ കൊമ്പിലെ പൊൻമാനിനേയും വിന്നി കണ്ടത്.  പൊന്മാൻ കുറേ നേരം മരക്കൊമ്പിൽ തപസ്സിരുന്നു. വിന്നി അമ്മയ്ക്കൊപ്പം കാടുകാണാനിറങ്ങിയതായിരുന്നു. വിന്നിയുടെ അമ്മ ഒരു പക്ഷിനിരീക്ഷകയാണ്.  വിന്നി സ്വപ്നത്തിൽ കാണുന്ന പക്ഷികളെല്ലാം അമ്മ ക്യാമറയിൽ പകർത്തി ലാപ്ടോപ്പിൽ സൂക്ഷിച്ചു വച്ചിട്ടുള്ളവയാണ്.  ലാപ്ടോപ് തുറന്ന് സ്വർണ്ണനിറമുള്ള അരയന്നത്തിനെ കാട്ടി അമ്മ പറയും... "നോക്ക് വിന്നീ... അങ്ങ് വടക്ക് ഇന്ത്യയെന്നൊരു രാജ്യമുണ്ട്... അതിന്നും വടക്ക് ചൈനയെന്ന മറ്റൊരു രാജ്യം... ഇവർക്കിടയിൽ ചിറകുവിടർത്തിയിരിക്കുന്ന വലിയൊരു പക്ഷിയുണ്ട്...  തൂവെള്ള ചിറകുകളുള്ളാെരു സുന്ദരൻ പക്ഷി.  ഹിമാലയം...  തെക്കുള്ള കടലിൽ നിന്നും തനിക്ക് വിശപ്പടക്കാൻ പറ്റുന്നാെരു മീനിനെ കൊത്...