ഞാൻ GOT ന്റെ തിരക്കഥ എഴുതിയാൽ
Game of Thrones Season 9 ബ്രാൻഡൻസ്റ്റാർക്കിന്റെ ഹാന്റ് ആയ ടിറിയോൺ ലാനിസ്റ്റർ മുൻപ് സാൻസ സ്റ്റാർക്കിന്റെ ഭർത്താവ് ആയിരുന്നു എന്നത് സെവൻ കിങ്ഡംഗങ്ങിലെ ഏതൊരാൾക്കും അറിയാവുന്നതാണ്. ഡ്രാഗണുകൾ നശിപ്പിച്ച കിങ്സ് ലാന്റിങ്ങിന്റെ പുന:സൃഷ്ടിക്ക് ശേഷം പഴയ സെവൻ കിങ്ഡം പുനസ്ഥാപിക്കണം എന്ന മോഹം ബ്രാൻഡൻ സ്റ്റാർക്കിന്റെ തലയിൽ ഉദിക്കുന്നു. തന്റെ ഹാൻഡ് ആയ ടിറിയോണും നോർത്തിലെ രാജ്ഞി ആയ തന്റെ സഹോദരി സാൻസയും തമ്മിലുള്ള പഴയ ബന്ധം വീണ്ടും കുത്തിപ്പൊക്കുക എന്നത് നോർത്തിനെ കൈപ്പിടിയിൽ ഒതുക്കാൻ സഹായിച്ചേക്കാം എന്ന് ബ്രാൻഡൻ കരുതുന്നു. ഇതേ സമയം സാൻസയും സാമ്രാജ്യ വിസ്തൃതി എന്ന ചിന്തയിലാണ്. കാസ്റ്റിലറി റോക്കിലെ പ്രഭുവും തന്റെ അനുജൻ കൂടിയായ കിങ്സ് ലാന്റിങ്ങിലെ രാജാവ് ബ്രാൻഡൻ സ്റ്റാർക്കിന്റെ ഹാന്റും ആയ ടിറിയോൺ നയതന്ത്ര പരമായി തനിക്ക് ചേരുന്ന ഏറ്റവും നല്ല പങ്കാളി ആയേക്കാം എന്ന് സാൻസയും ചിന്തിക്കുന്നു. മുൻപ് ടിറിയോണിന് ഒപ്പമുള്ള അനുഭവങ്ങൾ അദ്ദേഹത്തെക്കുറിച്ച് സാൻസയിൽ മതിപ്പും ഉണ്ടാക്കുന്നുണ്ട്. അനുജൻ കിങ്സ് ലാന്റിങ്ങിന്റെ കിരീടമണിഞ്ഞ് ആറ് രാജ്യങ്ങളും ഭരിക്കുമ്പോൾ ടിറിയോണും താനും ചേർന്നു നിന്നാൽ ഏഴ് ര...