കാതുസൂത്രം - ഫ്രാൻസിസ് നൊറോണ
ഫ്രാൻസിസ് നൊറോണയുടെ കഥ കാതുസൂത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചു. ക്രാഫ്റ്റിന്റെ ചുറ്റിക്കെട്ടുകൾ കൊണ്ട് മുഷിപ്പിക്കാതെ സുന്ദരമായി കഥപറഞ്ഞു തീർത്തു നൊറോണ. പാബ്ലോ കൊയ്ലോയുടെ അഡൾട്രി എന്ന നോവലിൽ ആണെന്നുതോന്നുന്നു 'സോൾ സക്കിങ് മെഷീൻ' എന്ന് മൊബൈൽ ഫോണിനെ വിശേഷിപ്പിക്കുന്നത്. കാതുസൂത്രം എന്ന പദപ്രയോഗം കണ്ടപ്പോൾ പെട്ടന്ന് അതാണ് ഓർമ വന്നത്. 'കാമസൂത്രം' എന്ന വാക്കിനെ സുന്ദരമായി ഒളിപ്പിച്ചിട്ടുണ്ട് കാതുസൂത്രം എന്ന ഈ വാക്ക്. ഓരോ കഥയും ഓരോ ജീവിതങ്ങളാണ് പറഞ്ഞുവയ്ക്കുന്നത്. അവിടെ പക്ഷം പിടിക്കാതെ ചിത്രത്തെ അതുപോലെ പ്രതിഫലിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞു. പല തവണ പലരും പറഞ്ഞ കഥ വീണ്ടും നൊറോണ പറഞ്ഞു എന്ന് വേണമെങ്കിൽ ചിന്തിക്കാം. മനുഷ്യൻ ഉള്ളിടത്തോളം ഇനിയും ഒരുപാട് വട്ടം ഈ കഥ എഴുതപ്പെട്ടേക്കാം. ഈ കാലഘട്ടത്തിൽ അതിന്റെ ഏറ്റവും നല്ല മാധ്യമം നൊറോണ തിരിച്ചറിഞ്ഞതുപോലെ ഈ കാതുസൂത്രം തന്നെയാണ്. കാലത്തെ പ്രതിഭലിപ്പിക്കലാണല്ലോ കല... ഈ കഥ വായിച്ചു കൊണ്ടിരുന്നപ്പോൾ എന്തുകൊണ്ടോ എസ് ഹരീഷിന്റെ ഒരു കഥയും, 'മാലിനീലോലമായ ജീവിതം' എന്നാണെ...