Posts

Showing posts from January, 2025

നിനക്ക് എന്നെ മനസിലായിട്ടുണ്ടോ?

നിനക്ക് എന്നെ മനസിലായിട്ടുണ്ടോ? വിഷാദത്തിൻ്റെ ആഴങ്ങളിൽ ഒറ്റയ്ക്കിരുന്ന് മുഖം പൊത്തിക്കരയുന്ന എന്നെ. അനേകം മുഖംമൂടികളണിഞ്ഞ് ചിരിച്ചുനിൽക്കുന്ന എന്നെ. ഒരു നിമിഷം കൊണ്ട് മുഖംമൂടികളാെക്കെ അഴിഞ്ഞുവീണ് ഇരുണ്ടുമൂടുന്ന എന്നെ. നുണകൾക്ക് മുകളിൽ നുണകൾ ചേർത്ത് കൊട്ടാരം പണിയുന്ന എന്നെ. വെറും നിലത്ത് കിടന്നുറങ്ങുന്ന എന്നെ. ചുട്ടുപൊള്ളുമ്പൊഴും വിറയ്ക്കുന്ന, ദാഹംകൊണ്ട് കണ്ണുനിറയുന്ന, പറയാനുള്ളത് ഉള്ളിലേക്ക് വിഴുങ്ങുന്ന എന്നെ. ഞാൻ ഭയപ്പെടുന്നു... എനിക്കുതന്നെ പിടിതരാത്ത ആ എന്നെ... ~ഹരികൃഷ്ണൻ ജി.ജി.