പുഴ കടൽ ആകാശം
മധുരമൂറുന്ന നോവിന്റെ അങ്ങേത്തലയ്ക്കലേയ്ക്കു നോക്കി സൈനു തുഴഞ്ഞു. ഇരുവശങ്ങളിലും കാറ്റാടിമരങ്ങൾ തപസ്സുചെയ്യുന്നു. ഗൗരി വിരളോടിച്ച മുടിയിഴകളിൽ തണുത്ത കാറ്റ് താളം പിടിച്ചു. തുഴകളെ ദൂരേയ്ക്കെറിഞ്ഞു, മിന്നിത്തിളങ്ങുന്ന ആയിരം നക്ഷത്രങ്ങളെ നോക്കി സൈനു വഞ്ചിയിൽ മലർന്നു കിടന്നു. കരിങ്കൽ ഭിത്തികളിൽ തട്ടിച്ചിലമ്പുന്ന രാത്രിയിലെ തിരകളുടെ ഗർജ്ജനം അടുത്തടുത്തു വരുന്നു. സാഗര ചുംബനമേറ്റുവാങ്ങുന്നത് ഓർത്ത് പുഴ ഒന്ന് വിറച്ചു. ആ വിറ വഞ്ചിയെ ആകെ ഇളക്കി. ശീതം സെെനുവിന്റെ കാൽ വിരളുകളിൽക്കൂടി പടർന്നു. പുഴ കടൽ ആകാശം... പിന്നീട് സെെനു ഭൂമിയെ സ്പർശിച്ചിട്ടില്ല... * ഹരി * 16 ജൂലായ് 2022