പ്രണയം
*_പ്രണയം_* *ഹരികൃഷ്ണൻ ജി.ജി.* ക്രിസ്തുമസ് രാവിൽ നാമിരുവരും ഉള്ളുകാളുന്നതണുപ്പിൽ മഞ്ഞുവീണ് ഉറഞ്ഞുറങ്ങുന്ന തെരുവിലൂടെ നടന്നത് നിനക്ക് ഓർമയില്ലേ...! ഒരു മനുഷ്യനും അവരവരുടെ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങുന്നുണ്ടായിരുന്നില്ല, ശൈത്യത്തിനുമുൻപ് വെയിലിൽ ഉണക്കിയെടുത്ത കട്ടികൂടിയ കമ്പിളിപ്പുതപ്പുകൾക്കുള്ളിൽനിന്നും പുറത്തേയ്ക്കിറങ്ങാൻ അമ്മമാർ കുഞ്ഞുങ്ങളെ അനുവദിച്ചിരുന്നില്ല... ആ തണുപ്പുകാലത്ത് ദേഹംവെടിഞ്ഞ് സ്വർഗ്ഗരാജ്യത്തിലേയ്ക്ക് സഞ്ചരിച്ചവരുടെ ശരീരങ്ങൾ പാേലും വീട്ടിലെ നെരിപ്പാേടിൽ എരിക്കുകയായിരുന്നു പതിവ്... അത് നാട്ടിലെ ഒരാചാരമായിരുന്നല്ലാേ! അതിജീവനത്തിനായി ഉരുവപ്പെട്ട ആചാരങ്ങൾ... കത്തുന്ന മനുഷ്യമാംസത്തിന്റെ ഗന്ധം അടുത്തറിഞ്ഞപ്പാേൾ ഒക്കെ എന്റെ കൈകളിൽ നിന്റെ പിടിമുറുകുന്നതായി ഞാൻ അറിഞ്ഞു... നമുക്ക് കെെഉറകളും കമ്പിളിക്കുപ്പായങ്ങളും ഉണ്ടായിരുന്നില്ലല്ലാേ... വിടർന്നുതുടങ്ങിയ റോസാദളത്തിന്റെ നിറത്തിൽ നിന്റെ ചുണ്ടുകൾ വിണ്ടുകീറി രക്തം പാെടിയുന്നത് ഞാൻ കണ്ടു, ഒരു കമ്പിളിപ്പുതപ്പിന്റെ സംരക്ഷണം പോലും നിനക്ക് ഉറപ്പുവരുത്താൻ കഴിയാതെപാേയതിൽ എന്റ ഹൃദയം പിടഞ്ഞിരുന്നു... കട്ടിപിടി...