കോവിഡ്
റഫീഖ് അഹമ്മദ് സർ എഴുതി ഷഹബാസ് അമൻ സംഗീതം നൽകിയ മരണമെത്തുന്ന നേരത്ത് എന്ന അനശ്വര ഗാനത്തിന്റെ വരികളെ ഒന്ന് മാറ്റി എഴുതാൻ ശ്രമിച്ചതാണ്. പരാജയപ്പെട്ടെങ്കിൽ ക്ഷമിക്കുക. കോവിഡെത്തുമീ നേരത്ത് നീയെന്റെ അരികിൽ നിന്നിത്തിരി മാറീ ഇരിക്കണേ ... പലയിടങ്ങളിൽ മരണം വിതച്ചവൻ, ഒടുവിൽ നമ്മെയും തേടിയിറങ്ങവെ. മാസ്കിലൂടകത്തേയ്ക്കെടുക്കും ശ്വാസ കണികയിൽ അവനില്ലെന്നുറയ്ക്ക നാം. ഇനിയുമേറെനാൾ കാണേണ്ട കാഴ്ചയിൽ പ്രിയരേ നിങ്ങളെൻ ഒപ്പമുണ്ടാകുവാൻ ഒരുദിനം പോലുമിനി പുറത്തേയ്ക്കൊരാ വാതിൽ തള്ളിക്കടന്നുപോകേണ്ട നാം. ചൈന ഇറ്റലി കത്തും ടെലിവിഷൻ വാർത്തപോലിന്ത്യയും വീണു പോകാതെനാം കാക്കുകൊന്നാകെ, വീടകങ്ങളിൽ, കോവിഡെ- ത്താത്ത ദൂരത്തു നിൽക്ക നാം... കോവിഡേ.... നീ യെന്നിലേയ്ക്കെത്തുമീ വഴികൾ കൈകൾ സോപ്പിൽ കഴൂകിഞാൻ. അതുമതീ_ഈ മുഖം, കൺകളിൽ മൂക്കിലൂ ടുളളിലേയ്ക്കായവനെത്താതിരിക്കുവാൻ - ഹരികൃഷ്ണൻ ജി.ജി